ദുബൈയിൽ റാസൽഖോർ-നാദൽ ഹമർ ഫ്ലൈ ഓവർ തുറന്നു
|1471 മീറ്റർ നീളം വരുന്ന റോഡിലൂടെ മണിക്കൂറിൽ 30,000 വാഹനങ്ങൾക്ക്സഞ്ചരിക്കാനാകും
ദുബൈയിൽ ശൈഖ് റാശിദ്ബിൻ സഈദ് ഇടനാഴി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായ റാസൽഖോർ-നാദൽ ഹമർ ഫ്ലൈ ഓവർ തുറന്നു. റാസൽഖോറിൽ നിന്ന് നാദൽഹമർ റോഡിലേക്ക് ഗതാഗത തടസമോ സിഗ്നലോ ഇല്ലാതെ കയറാവുന്ന പാലമാണിത്. 1471 മീറ്റർ നീളം വരുന്ന റോഡിലൂടെ മണിക്കൂറിൽ 30,000 വാഹനങ്ങൾക്ക്സഞ്ചരിക്കാനാകും.
നാദൽഹമർ റോഡിൽ നിന്ന്ശൈഖ്മുഹമ്മദ്ബിൻ സായിദ്റോഡിലേക്ക് ഇനി തടസമില്ലാതെ കടക്കാനാകും. രണ്ട്വരിപാതയാണ് നിർമിച്ചിരിക്കുന്നത്. റാസൽഖോർ റോഡിൽനിന്ന് നാദ അൽ ഹമറിലേക്കുള്ള വലതുവശത്തേക്ക് തിരിയുന്നത് എളുപ്പമാക്കുന്നതിന് 368 മീറ്റർ നീളമുള്ള തുരങ്കവും ഇതിൽ ഉൾപെടുന്നു. റോഡ്വിപുലീകരണവും ഇവിടെ നടക്കുന്നുണ്ട്. ഇത്ഏപ്രിലോടെ പൂർത്തിയാകും. പുതിയ റോഡ്ദുബൈയിലെ ഗതാഗതം വേഗത്തിലാക്കുമെന്ന് ആർ.ടി.എഎക്സിക്യൂട്ടീവ്ഡയറക്ടർ ബോർഡ്ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു.
ആർ.ടി.എ നടപ്പാക്കുന്ന വലിയ പദ്ധതികളിലൊന്നാണ് ശൈഖ് റാശിദ്ബിൻ സഈദ്കോറിഡോർ പദ്ധതി. പല ഘട്ടങ്ങളിലായി നടക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ബുകദ്ര ജങ്ഷനിലേക്കുള്ള യാത്രാസമയം 20 ൽ നിന്ന് ഏഴ് മിനിറ്റായി കുറയും. റോഡിൽ ഉൾക്കൊള്ളാവുന്ന വാഹനങ്ങളുടെ എണ്ണം 10,000മായി വർധിക്കും. ദുബൈ-അൽഐൻ റോഡിന്‍റെ ഇന്‍റർസെക്ഷൻ മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെ റാസൽഖോർ റോഡിലൂടെ എട്ടു കിലോമീറ്റർ നീളത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.