UAE
അഡ്​നോകും റിലയൻസും കൈകോർക്കുന്നു; അബൂദബിയിൽ കൂറ്റൻ സംരംഭവുമായി റിലയൻസ്​
UAE

അഡ്​നോകും റിലയൻസും കൈകോർക്കുന്നു; അബൂദബിയിൽ കൂറ്റൻ സംരംഭവുമായി റിലയൻസ്​

Web Desk
|
29 Jun 2021 6:23 PM GMT

ഇന്ത്യയിലെ പെട്രോ കെമിക്കൽ രംഗത്ത്​ വൻതുകയുടെ നിക്ഷേപത്തിന്​ അ​ഡ്​നോകും സൗദി അരാംകോയും നേരത്തെ തന്നെ വിവിധ കരാറുകളിൽ ഒപ്പുവെച്ചിരുന്നു.

അബൂദബി പെ​ട്രോ കെമിക്കൽ മേഖലയിൽ വൻ പദ്ധതിയുമായി റിലയൻസ്​. അബൂദബി നാഷനൽ ഓയിൽ കമ്പനിയുമായി ചേർന്ന്​ 200​ കോടി ഡോളറിന്‍റെ പദ്ധതിയാണ് റിലയൻസ് ആരംഭിക്കുന്നത്. റുവൈസിലെ താസിസ്​ ഇൻഡസ്​ട്രിയൽ കെമിക്കൽ സോണിലാണ്​ പദ്ധതി യാഥാർഥ്യമാവുക.

ഗൾഫ്​ മേഖലയിൽ റിലയൻസ്​ ഏറ്റെടുക്കുന്ന ഏറ്റവും വലിയ സംരംഭമാണിതെന്ന്​ അബൂദബിയിലെ ദ നാഷനൽ പത്രം റിപ്പോർട്ട്​ ചെയ്​തു. അഡ്​നോകും റിലയൻസും തമ്മിലുളള സംയുക്​ത സംരംഭത്തിലൂടെ ആയിരങ്ങൾക്ക്​ തൊഴിലവസരം സൃഷ്​ടിക്കപ്പെടും. ഊർജ, എണ്ണ സംസ്​കരണ രംഗത്ത്​ ഇന്ത്യയും യു.എ.ഇയും തമ്മിൽ ഏറ്റവും ശക്​തമായ ബന്ധമാണ്​ രൂപപ്പെട്ടിരിക്കുന്നതെന്ന്​ മുകേഷ്​ അംബാനി പറഞ്ഞു. എതിലൈൻ ഡിക്ലോറൈഡ്​ നിർമാണമാണ്​ പ്രധാനമായും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്​. അഡ്​നോകുമായി പങ്കുചേരാൻ സാധിച്ചതിൽ അതിയായ സംതൃപ്​തിയുണ്ടെന്നും മുകേഷ്​ അംബാനി കൂട്ടിച്ചേർത്തു.

യു.എ.ഇയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യ മുന്നിലാണ്​. ഊർജ മേഖലയിൽ അനുബന വ്യവസായങ്ങളുടെ വികാസം ഉറപ്പു വരുത്താൻ ഇന്ത്യയും യു.എ.ഇയും കൂടു​തൽ കൈകോർക്കും. ഇന്ത്യയിലെ പെട്രോ കെമിക്കൽ രംഗത്ത്​ വൻതുകയുടെ നിക്ഷേപത്തിന്​ അ​ഡ്​നോകും സൗദി അരാംകോയും നേരത്തെ തന്നെ വിവിധ കരാറുകളിൽ ഒപ്പുവെച്ചിരുന്നു.

Similar Posts