UAE
പാറ വീണതിനെ തുടർന്ന്   ഖോർഫുകാനിൽ റോഡ് അടച്ചു
UAE

പാറ വീണതിനെ തുടർന്ന് ഖോർഫുകാനിൽ റോഡ് അടച്ചു

Web Desk
|
9 Jan 2023 11:16 AM GMT

സന്ദർശകർ സുരക്ഷിതരാണെന്ന് പൊലീസ്

അസ്ഥിര കാലാവസ്ഥയെ തുടർന്ന് ഖോർഫുകാനിൽ പാറകൾ ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ഇതോടെ റോഡിലെ തടസങ്ങൾ നീക്കി ഗതാഗതയോഗ്യമാകും വരെ ഇതിലൂടെയുള്ള സഞ്ചാരം താൽക്കാലികമായി വിലക്കിയിരിക്കുകയാണ് ഷാർജ പൊലീസ്.

അൽ സുഹുബ് റെസ്റ്റ് ഹൗസിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള പാതയിലേക്കാണ് വലിയ പാറകൾ റോഡ് മുഴുവൻ തടസപ്പെടുത്തും വിധം പതിച്ചിരിക്കുന്നത്.

എന്നാൽ അപകടത്തിൽ ജനങ്ങൾക്കോ വാഹനങ്ങൾക്കോ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. മാത്രമല്ല, പ്രദേശത്തെത്തിയ സന്ദർശകർ സുരക്ഷിതരാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.


സന്ദർശകരെ താഴെയെത്തിക്കുന്നതിനായി റോഡിന്റെ ഒരു വശത്തിലൂടെ ഗതാഗതം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് പൊലീസ് ആദ്യം ചെയ്യുന്നത്.

ക്ലൗഡ് ലോഞ്ച് എന്നറിയപ്പെടുന്ന ഈ ജനപ്രിയ സന്ദർശന കേന്ദ്രം അസ്ഥിര കാലാവസ്ഥയെതുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ ഒരാഴ്ചത്തേക്ക് അടച്ചിട്ടിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ ഉയരത്തിലാണ് ഈ മലയോര വിശ്രമകേന്ദ്രം സ്ഥിതി ചെയ്യുന്നത്. 2021ലാണ് ഈ സ്ഥലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

Similar Posts