UAE
UAE
ദുബൈ നഗരം ചുറ്റിക്കാണാൻ പുതിയ ബസ് സർവീസ് പ്രഖ്യാപിച്ച് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി
|5 Aug 2024 6:00 PM GMT
'ഹോപ്പ് ഓൺ ആൻഡ് ഹോപ്പ് ഓഫ്' എന്ന് പേരിട്ട ടൂറിസ്റ്റ് ബസ് സർവീസ് അടുത്തമാസം മുതൽ ആരംഭിക്കും
ദുബൈ നഗരം ചുറ്റിക്കാണാൻ പുതിയ ബസ് സർവീസ് പ്രഖ്യാപിച്ച് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഹോപ്പ് ഓൺ ആൻഡ് ഹോപ്പ് ഓഫ് എന്ന ഈ സർവീസ് അടുത്തമാസം മുതൽ ആരംഭിക്കും. ദുബൈ മാളിൽ നിന്നാണ് ബസ് സർവീസ് ആരംഭിക്കുക. സെപ്റ്റംബർ മുതൽ രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെ ഓരോ മണിക്കൂറിലും ബസ് പുറപ്പെടും.
ദുബൈ ഫ്രെയിം, ഹെറിറ്റേജ് വില്ലേജ്, ഫുച്ചർ മ്യൂസിയം, ഗോൽഡ് സൂഖ്, ലെമർ ബീച്ച്, ജുമൈറ മസ്ജിദ്, സിറ്റിവാക്ക് തുടങ്ങി എട്ട് സ്റ്റോപ്പുകളിലൂടെ ബസ് കടന്നുപോകും. ഒപ്പം ഗുബൈബ മെട്രോ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, മറൈൻ സ്റ്റേഷൻ എന്നിവിടങ്ങിലും ബസ് എത്തും. നഗരം ചുറ്റികാണാനാൻ ആഗ്രഹിക്കുന്ന സന്ദർശകർക്കും, ദുബൈ നിവാസികൾക്കും ഈ സർവീസ് പ്രയോജനപ്പെടുത്താം. മുപ്പത്തിയഞ്ച് ദിർഹമാണ് നിരക്ക്.