UAE
റോഡുകളിൽ വെള്ളക്കെട്ട്; സബ്ക   തുരങ്കത്തിന്റെ ഇരുവശവും അടച്ചു
UAE

റോഡുകളിൽ വെള്ളക്കെട്ട്; സബ്ക തുരങ്കത്തിന്റെ ഇരുവശവും അടച്ചു

Web Desk
|
26 Jan 2023 7:39 AM GMT

അടച്ചിട്ട റൂട്ടുകൾക്ക് ബദൽമാർഗ്ഗങ്ങൾ നിശ്ചയിച്ചതായി ആർ.ടി.എ

ദുബൈയിൽ മഴ കനത്തതോടെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ ചില റോഡുകൾ അടച്ചതായി ആർ.ടി.എ അറിയിച്ചു. ഏഴ് എമിറേറ്റുകളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.

പ്രധാനമായും സബ്ക ടണ്ണലിന്റെ ഇരുവശവുമാണ് അടച്ചിട്ടുള്ളത്. ഈ റൂട്ട് ടണലിന് മുകളിലുള്ള ട്രാഫിക് ജങ്ഷനിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. വാഹനമോടിക്കുന്നവർക്ക് ഈ റൂട്ടിന് പകരമായി ശൈഖ് സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ് തുടങ്ങിയ റൂട്ടുകൾ ഉപയോഗിക്കാം.

കാലാവസ്ഥയ്ക്കനുസരിച്ച് പല റോഡുകളിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്നും ആർ.ടി.എ അറിയിച്ചു. ദുബൈ പൊലീസ് ആപ്പിൽ മാറ്റങ്ങൾ സംബന്ധിച്ച കൃത്യമായ അറിയിപ്പുകൾ ലഭിക്കും.

ഇന്ന് രാവിലെ ചിലയിടങ്ങളിൽ ഒന്നിലധികം വലിയ അപകടങ്ങളും സംഭവിച്ചതായി അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. എല്ലാവരും നിയമങ്ങൾ പാലിച്ച് ജാഗ്രതയോടെ വാഹനമോടിക്കണമെന്നും പൊലീസ് അറിയിച്ചു.

Similar Posts