UAE
സാലിക് ഓഹരി വില കുതിച്ചു; ആദ്യദിവസത്തെ വളർച്ച 21 %
UAE

സാലിക് ഓഹരി വില കുതിച്ചു; ആദ്യദിവസത്തെ വളർച്ച 21 %

Web Desk
|
29 Sep 2022 5:11 PM GMT

'സാലിക്' ഷെയറുകൾക്ക് പണമടച്ച് അപേക്ഷിക്കാനുള്ള അവസാന തിയതി ഈമാസം 20 ന് അവസാനിച്ചപ്പോൾ വേണ്ടതിനേക്കാൾ 49 ഇരട്ടി അപേക്ഷകരാണ് ഓഹരി വാങ്ങാൻ രംഗത്തെത്തിയിരുന്നത്.

ദുബൈ: ഓഹരി വിപണിയിൽ ആദ്യ ദിനം തന്നെ വൻകുതിപ്പ് രേഖപ്പെടുത്തി സാലിക് ഓഹരികൾ. ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത ഇന്ന് തന്നെ 21 ശതമാനം വളർച്ച രേഖപ്പെടുത്തി. രണ്ട് ദിർഹം വിലയുള്ള സാലിക് ഷെയറിന്റെ മൂല്യം രണ്ട് ദിർഹം 22 ഫിൽസിലെത്തി.

'സാലിക്' ഷെയറുകൾക്ക് പണമടച്ച് അപേക്ഷിക്കാനുള്ള അവസാന തിയതി ഈമാസം 20 ന് അവസാനിച്ചപ്പോൾ വേണ്ടതിനേക്കാൾ 49 ഇരട്ടി അപേക്ഷകരാണ് ഓഹരി വാങ്ങാൻ രംഗത്തെത്തിയിരുന്നത്. ഒരു ഓഹരിക്ക് രണ്ട് ദിർഹം എന്ന നിരക്കിൽ കുറഞ്ഞത് 5002 ദിർഹം മുടക്കി 2501 ഓഹരികൾ വാങ്ങാനാണ് അവസരമൊരുക്കിയിരുന്നത്. നിക്ഷേപകരുടെ ബാഹുല്യം കണക്കിലെടുത്ത് അപേക്ഷിച്ചത്ര ഓഹരികൾ പലർക്കും നൽകാൻ കഴിയിരുന്നില്ല. സാലിക് ഓഹരിക്ക് ലഭിച്ച മികച്ച പ്രതികരണം കമ്പനിയുടെ ശക്തമായ ബിസിനസ് മോഡലിന്റെ സാക്ഷ്യമാണെന്ന് സാലിക് ചീഫ് എക്‌സിക്യൂട്ടീവ് ഇബ്രാഹീം അൽ ഹദ്ദാദ് പറഞ്ഞു. ഐപിഒ പ്രഖ്യാപിച്ചതിന് പിന്നാലെ സാലിക് ഓഹരിക്ക് ലഭിക്കുന്ന വർധിച്ച ഡിമാൻഡ് കണ്ട് ഓഹരി മൂലധനത്തിന്റെ 24.9 ശതമാനമാക്കി ഉയർത്തിയിരുന്നു. നിലവിലുള്ള ഓഹരി മൂലധനത്തിന്റെ 75.1 ശതമാനം ദുബൈ സർക്കാരിന്റെ ഉടമസ്ഥതയിൽ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്.

Similar Posts