UAE
അക്ഷര മഹാമേളക്ക്​ നാളെ തുടക്കം; ഷാർജ പുസ്​തകോത്സവത്തിന്​ ആയിരങ്ങളെത്തും
UAE

അക്ഷര മഹാമേളക്ക്​ നാളെ തുടക്കം; ഷാർജ പുസ്​തകോത്സവത്തിന്​ ആയിരങ്ങളെത്തും

Web Desk
|
1 Nov 2022 7:12 PM GMT

കേരളത്തിൽ നിന്ന്​ നിരവധി പ്രമുഖർ

ഷാർജ: ഷാർജ അന്താരാഷ്​ട്ര പുസ്​തകോത്സവത്തിന്റെ 41ാം എഡിഷന്​ നാളെ​ തുടക്കം. 12 ദിവസം നീളുന്ന പുസ്​തകോത്സവത്തിൽ 95 രാജ്യങ്ങളിൽ നിന്ന്​ 2213 പ്രസാധകരെത്തും​. ഷാർജ എക്സ്​പോ സെന്‍ററിൽ നവംബർ 13 വരെ നീണ്ടുനിൽക്കുന്ന മേളയിൽ ഇന്ത്യയിൽ നിന്നടക്കം പ്രഗൽഭ എഴുത്തുകാരും ചിന്തകരും പ​ങ്കെടുക്കും​.

പത്ത്​ രാജ്യങ്ങളിലെ പ്രസാധകർ ഈ സീസണിൽ പുതിയതായി മേളക്കെത്തും​. ഇറ്റലിയാണ് ഈ വർഷത്തെ​ അതിഥി രാജ്യം. 'വാക്ക്​ പ്രചരിപ്പിക്കുക' എന്ന പ്രമേയത്തിലാണ്​​ മേള. ഷാർജ എക്​സ്​പോ സെൻററും പരിസരപ്രദേശവും ​മേളക്കായി ഒരുങ്ങി. മൊത്തം 1047 പരിപാടികൾക്ക്​ 57 രാജ്യങ്ങളിലെ 129 അതിഥികളാകും നേതൃത്വം നൽകുക.

പുസ്തകോത്സവത്തിലേക്ക്​ മലയാളത്തിൽ നിന്ന്​ സാമൂഹിക, സാസ്കാരിക രംഗത്തെ പ്രമുഖരെത്തും. സുനിൽ പി. ഇളയിടം മുതൽ നടൻ ജയസൂര്യ വരെയുള്ള നീണ്ട നിരയാണ്​ പുസ്തകോത്സവത്തിന്​ എത്തുന്നത്​. നവംബർ 10നാണ്​ജയസൂര്യ എത്തുക.

രാഷ്​ട്രീയ രംഗത്തുനിന്ന്​ അബ്​ദുസ്സമദ്​ സമദാനി എം.പി, ടി.എൻ പ്രതാപൻ എം.പി, എം.കെ മുനീർ എം.എൽ.എ, കോൺഗ്രസ്​ നേതാവ് എം.എം ഹസൻ തുടങ്ങിയവരും എത്തിച്ചേരും. ഉഷ ഉതുപ് തന്‍റെ ആത്മകഥയുമായി നവംബർ 12ന്​ ആരാധകരുമായി സംവദിക്കും.

Similar Posts