ഷാർജ ഇന്ത്യൻ അസോ. തിരഞ്ഞെടുപ്പിൽ ജനാധിപത്യ മുന്നണിക്ക് വൻ വിജയം
|ലീഗ്-സിപിഎം പോഷക സംഘടനകളുടെ സഖ്യമാണ് ജനാധിപത്യ മുന്നണി
പ്രവാസികൾക്കിടയിൽ ഏറെ ചച്ചയായഇത്തവണത്തെ ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ലീഗ്-സിപിഎം പോഷക സംഘടനകളുടെ സഖ്യമായ ജനാധിപത്യ മുന്നണി വലിയ വിജയം സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായി വലിയ ഭൂരിപക്ഷത്തിൽ പാനൽ തിരഞ്ഞെടുക്കപ്പെട്ടു.
സഖ്യത്തിനെതിരെ തുടക്കത്തിലെ വിമശനങ്ങൾ ഉയന്നതോടെയാണ് തിരഞ്ഞെടുപ്പ് ചച്ചയായയത്. എന്നാൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവാസികളുടെ ക്ഷേമം മാത്രം മുൻനിർത്തിയുള്ള കൂട്ടുകെട്ടാണിതെന്നാണ് ജനാധിപത്യ മുന്നണി വിശദീകരിച്ചിരിക്കുന്നത്.
പതിനാല് സീറ്റുകളിലേക്ക് നടന്ന മൽസരത്തിൽ പ്രസിഡന്‍റും ജനറൽ സെക്രട്ടറിയും അടക്കം പതിമൂന്ന് സീറ്റുകളും ജനാധിപത്യ മുന്നണിയാണ് സ്വന്തമാക്കിയത്. കെഎംസിസിയും സിപിഎം സംഘടന മാസും എൻആർഐ ഫോറവും ചേർന്നുളളതാണ് ജനാധിപത്യ മുന്നണി.
കോൺഗ്രസ്സിന് കീഴിലെ മതേതര ജനാധിപത്യമുന്നണിയ്ക്ക് ഒരു സീറ്റിൽ മാത്രമാണ് ഇത്തവണ വിജയിക്കാനായിരിക്കുന്നത്.
ഇന്നലെ രാവിലെ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറോടെ അവസാനിച്ചു. 1374 പേർ ആകെ വോട്ട് രേഖപ്പെടുത്തി. ഇന്നലെ അർധരാത്രിയോടെയാണ് ഫലം പുറത്തുവന്നത്. പ്രവത്തകർ ആഹ്ലാദ പ്രകടനം നടത്തി നാട്ടിലെ തിരഞ്ഞെടുപ്പിനെ ഓർമ്മിപ്പിച്ചു.
ഇനി രണ്ടുവർഷത്തേക്ക് ഷാർജ ഇന്ത്യൻ അസോസിയേഷനെ ജനാധിപത്യ മുന്നണിയാണ് നയിക്കുക. മാസിന്റെ ശ്രീപ്രകാശ് പുരയത്ത് പുതിയ ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കും. മുൻ പ്രസിഡന്റ് വൈ.എ റഹീമിനെ വലിയ മാജിനിൽ തോൽപിച്ചാണ് വിജയം.
പ്രസിഡന്‍റ് സ്ഥാനത്തേക്ക് കെഎംസിസി സ്ഥാനാർഥി നിസാർ തളങ്കരയാണ് വിജയിച്ചുകയറിയത്. എൻആർഐ ഫോറത്തിന്‍റെ ഷാജി ജോൺ ട്രഷ്ററായും തിരഞ്ഞെടുക്കപ്പെട്ടു.