UAE
അവധി ദിവസങ്ങളില്‍ വിമാനത്താവളത്തില്‍  നേരത്തെ എത്തണമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി
UAE

അവധി ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ നേരത്തെ എത്തണമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി

Web Desk
|
8 July 2022 5:50 AM GMT

സുരക്ഷിതവും സുഖമവുമായ യാത്ര ഉറപ്പാക്കുന്നതിനായി യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തിലെത്തണമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. വേനലവധിക്കാലത്ത് ഷാര്‍ജയിലേക്കും തിരിച്ചുമുള്ള ഫ്‌ളൈറ്റുകളുടെ എണ്ണത്തിലുണ്ടാവുന്ന വലിയ വര്‍ദ്ധനവിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.

യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ നടപടിക്രമങ്ങള്‍ സുഗമമാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. ഇതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സ്വയം ചെക്ക്-ഇന്‍, സ്മാര്‍ട്ട് ഗേറ്റുകള്‍ എന്നിവ പോലെയുള്ള നൂതന പരിഹാരങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവയിലൂടെ നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ യാത്രക്കാര്‍ക്ക് സാധിക്കും.

പ്രത്യേകിച്ച് ഈ വേനലവധിക്കാലത്ത് ഫ്‌ളൈറ്റുകള്‍ പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് തന്നെ വിമാനത്താവളത്തിലെത്താന്‍ യാത്രക്കാര്‍ ശ്രമിക്കണം.

യാത്രാ രേഖകളെല്ലാം വിമാനത്താവളത്തിലെത്തുന്നതിന് മുന്‍പു തന്നെ കൈയിലുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കൂടാതെ, ഷാര്‍ജ എയര്‍പോര്‍ട്ടിലെ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ആശയവിനിമയം നടത്താന്‍ അനുവദിക്കുന്ന സ്മാര്‍ട്ട് ഇന്‍ഫര്‍മേഷന്‍ ഡെസ്‌കിനെ സമീപിച്ച് യാത്രക്കാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

Similar Posts