UAE
200 കിലോയിലധികം മയക്കുമരുന്ന്   പിടിച്ചെടുത്ത് ഷാർജ പൊലീസ്
UAE

200 കിലോയിലധികം മയക്കുമരുന്ന് പിടിച്ചെടുത്ത് ഷാർജ പൊലീസ്

Web Desk
|
23 Sep 2022 12:33 PM GMT

200 കിലോയിലധികം വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത് ഷാർജ പൊലീസ്. അടുത്തിടെ നടത്തിയ വൻ മയക്കുമരുന്ന് വേട്ടയിൽ 170 കിലോ ഹാഷിഷ്, 46 കിലോ ക്രിസ്റ്റൽ മെത്ത്, 500 ക്യാപ്റ്റഗൺ ഗുളികകൾ എന്നിവയടക്കം 216 കിലോഗ്രാം മയക്കുമരുന്ന് വസ്തുക്കളാണ് പിടികൂടുകയത്.

കടൽമാർഗ്ഗമാണ് ചരക്ക് രാജ്യത്തെത്തിച്ചത്. ഷാർജയിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് അബൂദബിയിലെയും ഉമ്മുൽ ഖുവൈനിലെയും പൊലീസ് സേനയുടെ സഹായത്തോടെ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് 'പ്രഷ്യസ് ഹണ്ട്' എന്ന പേരിലാണ് ഓപ്പറേഷൻ നടത്തിയത്.

മയക്കുമരുന്ന് സ്വീകരിക്കാനായി യു.എ.ഇയിലെത്തിയ പ്രധാന പ്രതിയെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞ ശേഷം നിരീക്ഷിക്കുകയായിരുന്നു. തന്റെ താമസസ്ഥലത്ത് മയക്കുമരുന്ന് വസ്തുക്കൾ ഒളിപ്പിക്കാനായിരുന്നു പദ്ധതി. മയക്കുമരുന്ന് ലഭിച്ച് വീട്ടിൽ സൂക്ഷിച്ചതിന് ശേഷമാണ് റെയ്ഡ് നടത്തിയത്. ഓപ്പറേഷന്റെ ഭാഗമായി പിടിയിലായ മറ്റ് പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

Similar Posts