യു.എന്നുമായി ചേർന്ന് ഉപഗ്രഹം; വിസ്മയിപ്പിക്കാന് ദുബൈ
|യു.എൻ ഏജൻസിയുമായി ചേർന്നുള്ള പുതിയ ഉപഗ്രഹ നിർമാണം അധികം വൈകാതെ യാഥാർഥ്യമാകും
ദുബൈ: ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ വകുപ്പിന്റെ സഹകരണത്തോടെ ഉപഗ്രഹം വികസിപ്പിക്കാനൊരുങ്ങി ദുബൈ. ഇതുമായി ബന്ധപ്പെട്ട് ശൈഖ് മുഹമ്മദ് ബിൻ റാശിദ് സ്പേസ്സെന്ററിന് ദുബൈ കിരീടാവകാശി നിർദേശം നൽകി. ബഹിരാകാശ രംഗത്ത് കൂടുതൽ ശക്തമായ ചുവടുവെപ്പുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
യു.എൻ ഏജൻസിയുമായി ചേർന്നുള്ള പുതിയ ഉപഗ്രഹ നിർമാണം അധികം വൈകാതെ യാഥാർഥ്യമാകും. യു.എ.ഇ എക്സിക്യുട്ടീവ്കൗൺസിൽ ചെയർമാനും ദുബൈ കിരീടവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്ബിൻ റാശിദ് ആൽ മക്തൂം എക്സിലൂടെയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ബഹിരാകാശ ഗവേഷണത്തിനായി ഒരുമിച്ച്പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളേയും സ്ഥാപനങ്ങളേയും പിന്തുണക്കുകയാണ് ഇതിലൂടെ ലക്ഷ്യം. ദുബൈ മുൻകൈയെടുത്ത് നിർമിക്കുന്ന രണ്ടാമത് ഉപഗ്രഹമായിരിക്കും പി.എച്ച്.ഐ-2. മനുഷ്യജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്ന ഏതൊരു നവീന ആശയത്തേയും പിന്തുണക്കുകയെന്നതാണ്ദുബൈയുടെ ലക്ഷ്യമെന്നും ശൈഖ് ഹംദാൻ പറഞ്ഞു.
കഴിഞ്ഞയാഴ്ച ശൈഖ് ഹംദാന്റെ അധ്യക്ഷതയിൽ എം.ബി.ആർ.എസ്.സി യോഗം ചേർന്നിരുന്നു. യു.എ.ഇയുടെ ബഹിരാകാശദൗത്യത്തിന്റെ ഭാവിയിലേക്കുള്ള രൂപരേഖയും യോഗം തയ്യാറാക്കി. സംരംഭകരംഗത്ത് വലിയ മാറ്റങ്ങൾക്കായിരിക്കും യു.എ.ഇ ബഹിരാകാശ ദൗത്യം സാക്ഷിയാവുക. യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരികളായ മുഹമ്മദ് അൽ മുല്ല, നൂറഅൽ മത്രൂഷി എന്നിവരുമായും ശൈഖ് ഹംദാൻ ചർച്ചനടത്തി.
Summary: Crown Prince of Dubai Sheikh Hamdan announces new Dubai satellite to be built with UN