UAE
SheikhHamdan, DubaiCrownPrince, Dubai, Dubaisatellite, UN
UAE

യു.എന്നുമായി ചേർന്ന് ​ഉപഗ്രഹം; വിസ്മയിപ്പിക്കാന്‍ ദുബൈ

Web Desk
|
4 Oct 2023 5:55 PM GMT

യു.എൻ ഏജൻസിയുമായി ചേർന്നുള്ള പുതിയ ഉപഗ്രഹ നിർമാണം അധികം വൈകാതെ യാഥാർഥ്യമാകും

ദുബൈ: ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ വകുപ്പിന്റെ സഹകര​ണത്തോടെ ഉപഗ്രഹം വികസിപ്പിക്കാനൊരുങ്ങി ദുബൈ. ഇതുമായി ബന്ധപ്പെട്ട്​ ​ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​സെന്ററിന് ദുബൈ കിരീടാവകാശി നിർദേശം നൽകി. ബഹിരാകാശ രംഗത്ത്​ കൂടുതൽ ശക്തമായ ചുവടുവെപ്പുകൾ സ്വീകരിക്കുന്നതി​ന്റെ ഭാഗമായാണ്​ നടപടി.

യു.എൻ ഏജൻസിയുമായി ചേർന്നുള്ള പുതിയ ഉപഗ്രഹ നിർമാണം അധികം വൈകാതെ യാഥാർഥ്യമാകും. യു.എ.ഇ എക്സിക്യുട്ടീവ്​കൗൺസിൽ ചെയർമാനും ദുബൈ കിരീടവകാശിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ബിൻ റാശിദ്​ ആൽ മക്​തൂം എക്സിലൂടെയാണ്​ ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്​​. ബഹിരാകാശ ഗവേഷണത്തിനായി ഒരുമിച്ച്​പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളേയും സ്ഥാപനങ്ങളേയും പിന്തുണക്കുകയാണ്​ ഇതിലൂടെ ലക്ഷ്യം.​ ദുബൈ മുൻകൈയെടുത്ത്​ നിർമിക്കുന്ന രണ്ടാമത്​ ഉപഗ്രഹമായിരിക്കും പി.എച്ച്​.ഐ-2. മനുഷ്യജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്ന ഏതൊരു നവീന ആശയത്തേയും പിന്തുണക്കുകയെന്നതാണ്​ദുബൈയുടെ ലക്ഷ്യമെന്നും ശൈഖ്​ ഹംദാൻ പറഞ്ഞു.

കഴിഞ്ഞയാഴ്​ച ശൈഖ്​ ഹംദാന്‍റെ അധ്യക്ഷതയിൽ എം.ബി.ആർ.എസ്​.സി യോഗം ചേർന്നിരുന്നു. യു.എ.ഇയുടെ ബഹിരാകാശദൗത്യത്തിന്‍റെ ഭാവിയിലേക്കുള്ള രൂപരേഖയും യോഗം തയ്യാറാക്കി. സംരംഭകരംഗത്ത്​ വലിയ മാറ്റങ്ങൾക്കായിരിക്കും യു.എ.ഇ ബഹിരാകാശ ദൗത്യം സാക്ഷിയാവുക. യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരികളായ മുഹമ്മദ്​ അൽ മുല്ല, നൂറഅൽ മത്രൂഷി എന്നിവരുമായും ശൈഖ്​ ഹംദാൻ ചർച്ചനടത്തി.

Summary: Crown Prince of Dubai Sheikh Hamdan announces new Dubai satellite to be built with UN

Similar Posts