UAE
Sheikh Mohammed gave permission for Dubai Metro Blue Line
UAE

ദുബൈ മെട്രോ 'ബ്ലൂ ലൈന്' ശൈഖ് മുഹമ്മദ് അനുമതി നൽകി

Web Desk
|
24 Nov 2023 6:00 PM GMT

ദുബൈ മെട്രോയുടെ പുതിയ പാതയായ ബ്ലൂ ലൈൻ നിർമാണം 2029 ൽ പൂർത്തിയാക്കും

ദുബൈ മെട്രോയുടെ പുതിയ പാതയായ ബ്ലൂ ലൈൻ 2029 ൽ നിർമാണം പൂർത്തിയാക്കും. 30 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാതയുടെ നിർമാണത്തിന് ഭരണാധികാരി ശൈഖ് മുഹമ്മദ് അനുമതി നൽകി. ഉപഭരണാധികാരി ശൈഖ് മക്തൂം പദ്ധതി ഉദ്ഘാടനം ചെയ്തു. നിരവധി പ്രത്യേകതകളോടെയാണ് ദുബൈ മെട്രോയുടെ പുതിയ പാതവരുന്നത്. ദുബൈ നഗരത്തിനകത്തെ ഉൾക്കടലിന്റെ ഭാഗമായ ക്രീക്കിനെ മുറിച്ച് കടക്കുന്ന വിധമാണ് പുതിയ ബ്ലൂ ലൈൻ മെട്രോ പാത വരുന്നത്. 30 കിലോമീറ്റർ ദൂരമുള്ള പാതയിൽ 14 സ്റ്റേഷനുകളുണ്ടാകും. രണ്ട് ഇന്റർചേഞ്ച് സ്റ്റേഷനുകളും ഒരു ഐക്കോണിക് സ്റ്റേഷനും ഇതിൽ ഉൾപ്പെടും.

രണ്ട് ദിശകളിലായാണ് ബ്ലൂലൈൻ പാത നിർമിക്കുക. അൽ ജദാഫിലെ ക്രീക്ക് സ്റ്റേഷനിൽ നിന്ന് തുടങ്ങി, ദുബൈ ക്രീക്ക് ഹാർബർ വഴി അക്കാദിക് സിറ്റിയിലേക്ക് നീളുന്ന 21 കിലോമീറ്റർ പാതയാണ് അതിലൊന്ന്. ഈ ദിശയിൽ 10 സ്റ്റേഷനുണ്ടാകും. റാശിദിയ്യയിലെ സെന്റർപോയന്റ് സ്റ്റേഷനിൽ നിന്ന് തുടങ്ങി ഇന്റർനാഷണൽ സിറ്റിയിലെ ഇന്റർചേഞ്ച് സ്റ്റേഷൻ വരെ നീളുന്ന ഒമ്പത് കിലോമീറ്റർ പാതയാണ് രണ്ടാമതേത്. ഇതിൽ വർഖയും, മിർദിഫുമടക്കം നാല് സ്റ്റേഷനുണ്ടാകും.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബൈ നഗരത്തിന്റെ പ്രധാനമേഖലയിലേക്കെല്ലാം 25 മിനിറ്റുകൊണ്ട് എത്തിച്ചേരാൻ കഴിയുന്ന വിധമാണ് മെട്രോ പാതകൾ ആസുത്രണം ചെയ്യുന്നത്. നഗരത്തിന്റെ പ്രധാന അഞ്ച് നഗര മേഖലകളെ പരസ്പരം ബന്ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ജദ്ദാഫ്, റാശിദിയ്യ, റാസൽഖൂർ, മിർദിഫ്, അൽവർഖ, ഇന്റർനാഷണൽ സിറ്റി, അക്കാദമിക് സിറ്റി, സിലിക്കൺ ഒയാസിസ് എന്നീ മേഖലകളിലൂടെ കടന്നുപോകുന്നതാണ് പുതിയ ബ്ലൂലൈൻ പാത.

800 കോടി ദിർഹം ചെലവിൽ നിർമിക്കുന്ന ബ്ലൂലൈൻ പദ്ധതിക്ക് ക്രീക്ക് ഹാർബറിൽ നടന്ന ചടങ്ങിൽ ദുബൈ ഉപഭരണാധികാരി ശൈഖ് മക്തും ബിൻ മുഹമ്മദ് ആൽമക്തൂമാണ് ഔദോഗികമായി തുടക്കമിട്ടത്. ദുബൈയിലെ സർവകലാശാലകൾ പ്രവർത്തിക്കുന്ന അക്കാദമിക് സിറ്റിയിലേക്ക് പ്രതീക്ഷിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്ക് കൂടി യാത്രാ സൗകര്യമൊരുക്കാനാണ് ദുബൈ മെട്രോയുടെ പുതിയ ബ്ലൂലൈൻ ലക്ഷ്യമിടുന്നത്.

Similar Posts