UAE
അബൂദബി മുതൽ ഫുജൈറ വരെ റെയിൽ പാത; യു.എ.ഇ ദേശീയ റെയിൽ ശൃംഖല നിലവിൽ വന്നു
UAE

അബൂദബി മുതൽ ഫുജൈറ വരെ റെയിൽ പാത; യു.എ.ഇ ദേശീയ റെയിൽ ശൃംഖല നിലവിൽ വന്നു

Web Desk
|
23 Feb 2023 6:01 PM GMT

അബൂദബിയിൽ നിന്ന് ഫുജൈറ വരെ നീളുന്ന റെയിൽവേയിലൂടെ അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് അമ്പത് മിനിറ്റ് കൊണ്ടും ഫുജൈറയിലേക്ക് നൂറുമിനിറ്റ് കൊണ്ടും എത്തിച്ചേരാനാകും.

യു.എ.ഇ ദേശീയ റെയിൽ ശൃംഖല നിലവിൽ വന്നു. അബൂദബി മുതൽ ഫുജൈറ വരെയാണ് റെയിൽവേ. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദാണ് ഇത്തിഹാദ് റെയിൽ ശൃംഖല നിലവിൽ വന്നതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തും ട്വിറ്ററിലൂടെയാണ് രാജ്യത്തിന്‍റെ ദേശീയ റെയിൽവേ ശൃംഖല ഔദ്യോഗികമായി നിലവിൽ വന്നതായി പ്രഖ്യാപനം നടത്തിയത്.

പ്രഖ്യാപന ചടങ്ങിന്‍റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. യു.എ.ഇയിലെ നാല് സുപ്രധാന തുറമുഖങ്ങളെയും, ഏഴ് ചരക്കുഗതാഗത മേഖലയെയും ബന്ധിപ്പിക്കുന്നതാണ് ഇത്തിഹാദ് റെയിലെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. വർഷം 60 ദശലക്ഷം ടൺ ചരക്കുകൾ റെയിൽ ശൃംഖലയിലൂടെ കൈകാര്യം ചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു. 36.5 ദശലക്ഷം യാത്രക്കാരെ കൊണ്ടോപോകാനും റെയിൽവേക്ക് ശേഷിയുണ്ടാകും.

അബൂദബിയിൽ നിന്ന് ഫുജൈറ വരെ നീളുന്ന റെയിൽവേയിലൂടെ അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് അമ്പത് മിനിറ്റ് കൊണ്ടും ഫുജൈറയിലേക്ക് നൂറുമിനിറ്റ് കൊണ്ടും എത്തിച്ചേരാനാകും. 180 സർക്കാർ വകുപ്പുകൾ 133 ദശലക്ഷം തൊഴിൽ മണിക്കൂർ ചെലവിട്ടാണ് റെയിൽ ശൃംഖല യാഥാർഥ്യമാക്കിയത്. ഇത്തിഹാദ് റെയിൽവേ 2030 ൽ യാത്രാസർവീസ് ആരംഭിക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്.

Similar Posts