UAE
അബൂദബിയിൽ ചെറുവിമാനം തകർന്നു വീണു: പൈലറ്റിന് പരിക്ക്
UAE

അബൂദബിയിൽ ചെറുവിമാനം തകർന്നു വീണു: പൈലറ്റിന് പരിക്ക്

Web Desk
|
31 Aug 2022 5:25 PM GMT

സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

അബൂദബിയിൽ ചെറുവിമാനം തകർന്നു വീണ് പൈലറ്റിന് പരിക്കേറ്റു. അബൂദബി ശൈഖ് സായിദ് മസ്ജിദിന് സമീപം പാർക്കിങ് മേഖലയിലാണ് സെസന്ന കാരവൻ വിഭാഗത്തിലെ ചെറുവിമാനം തകർന്നുവീണത്. പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് വൈകുന്നേരമാണ് ഒറ്റ എഞ്ചിനിൽ പറക്കുന്ന സെസന്ന കാരവൻ വിഭാഗത്തിൽ പെടുന്ന വിമാനം അബൂദബിയിൽ തകർന്നുവീണത്. അബൂദബിയിലെ ശൈഖ് സായിദ് മസ്ജിദിന് പുറത്തെ പാർക്കിങ് ലോട്ടിലാണ് തകർന്ന വിമാനം പതിച്ചത്. അപകടത്തിൽ മറ്റാർക്കും പരിക്കില്ലെന്ന് അബൂദബി പൊലീസ് അറിയിച്ചു.

സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനം അൽബത്തീൻ വിമാനത്താവളത്തിലേക്ക് പറക്കുന്നതിനിടെയാണ് അപകടം. വിമാനം തകർന്നുവീഴാനുള്ള കാരണത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ജനറൽ സിവിൽ ഏവിയേഷൻ ഉത്തരവിട്ടു.

Similar Posts