UAE
മണ്ണ് സംരക്ഷണം; സദ്ഗുരുവിന്റെ   കോണ്‍ഷ്യസ് പ്ലാനറ്റുമായി യു.എ.ഇ ധാരണാപത്രം ഒപ്പിട്ടു
UAE

മണ്ണ് സംരക്ഷണം; സദ്ഗുരുവിന്റെ കോണ്‍ഷ്യസ് പ്ലാനറ്റുമായി യു.എ.ഇ ധാരണാപത്രം ഒപ്പിട്ടു

Web Desk
|
20 May 2022 9:28 AM GMT

മണ്ണ് സംരക്ഷണത്തിന് ഇന്ത്യയിലെ സദ്ഗുരു നേതൃത്വം നല്‍കുന്ന കോണ്‍ഷ്യസ് പ്ലാനന്റ് മൂവ്‌മെന്റുമായി യു.എ.ഇ ധാരണാപത്രം ഒപ്പിട്ടു. കാര്‍ഷികാവശ്യത്തിനായുള്ള മണ്ണ് സംരക്ഷിക്കുന്നതിന് യു.എ.ഇയിലെ ICBA യുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ധാരണ.

അബൂദബിയിലെ ജുബൈല്‍ കണ്ടല്‍കാട് പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ബയോസ്ലൈന്‍ അഗ്രികള്‍ച്ചര്‍ അഥവാ ICBA സദ്ഗുരുവുമായി ധാരണാപത്രം ഒപ്പിട്ടത്. മണ്ണ് സംരക്ഷിക്കുക എന്ന സന്ദേശവുമായി ലണ്ടനില്‍ നിന്ന് ഇന്ത്യവരെ സദ്ഗുരു നടത്തുന്ന യാത്രയുടെ ഭാഗമായി അബൂദബിയിലെ കണ്ടല്‍കാട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. മണ്ണ് സംരക്ഷിക്കുന്നതിലൂടെ യു.എ.ഇയെ പരിസ്ഥിതിയുടെയും കൃഷിയുടെയും കൂടി ഹബ്ബാക്കി മാറ്റാണ് ലക്ഷ്യമിടുന്നതെന്ന് സദ്ഗുരു പറഞ്ഞു.




യു.എ.ഇ പരിസ്ഥിതി മന്ത്രി മറിയം ബിന്‍ത് മുഹമ്മദ് ആല്‍ മഹൈരി, ഐ.സി.ബി.എ ഡയരക്ടര്‍ ബോര്‍ഡംഗം പ്രൊഫ. ഖാലിദ് അമീരി, ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നൂറ് ദിവസം കൊണ്ട് 27 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് പദ്ധതി. 30,000 കിലോമീറ്റര്‍ ഒറ്റയ്ക്ക് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്ത് സന്ദേശങ്ങള്‍ കൈമാറും. നാളെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയിലും സദ്ഗുരു പങ്കെടുക്കും.

Similar Posts