ബഹിരാകാശ പര്യവേക്ഷണം; ഭൂമിയിലെ നേതൃത്വം ഹസ്സ അൽ മൻസൂരിക്ക്
|ആദ്യമായാണ് ഒരു അറബ് വംശജൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ഭൂമിയിലെ 'പോയിന്റ്ഓഫ്കോണ്ടാക്ട്' എന്ന ചുമതലക്കായി നിയോഗിക്കപ്പെടുന്നത്
യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂരിക്ക് പുതിയദൗത്യം. യു.എ.ഇയുടെബഹിരാകാശ ദൗത്യത്തിന്ഭൂമിയിൽ നിന്ന് നേതൃത്വം നൽകാനുള്ള സുപ്രധാന ചുമതല ഇനി അൽ മൻസൂരിക്കാവും. ബഹിരാകാശ നിലയത്തിൽ നടക്കുന്ന പര്യവേക്ഷണങ്ങളെ നിരീക്ഷിച്ച് നിർദേശങ്ങൾ നൽകുക എന്നതായിരിക്കും ചുമതല.
ആദ്യമായാണ് ഒരു അറബ് വംശജൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ഭൂമിയിലെ 'പോയിന്റ്ഓഫ്കോണ്ടാക്ട്' എന്ന ചുമതലക്കായി നിയോഗിക്കപ്പെടുന്നത്. ഇപ്പോൾ ബഹിരാകാശ നിലയത്തിലുള്ള സുൽത്താൻ അൽ നിയാദിക്ക്സഹായങ്ങളുംനിർദേശങ്ങളും നൽകി വരുന്നത് മൻസൂരിയാണ്. ബഹിരാകാശ നിലയത്തിലെ സംഘത്തിന് എല്ലാ നിർദേശങ്ങളുംനൽകുന്നതിന് പുറമെ, നിർണായക പ്രശ്‌നങ്ങൾ കണ്ടെത്തി ബഹിരാകാശയാത്രികർക്ക് വിവരങ്ങൾ കൈമാറാനും മൻസൂരി മുന്നിലുണ്ടാകും.
പുതിയ ദൗത്യത്തിൽ ഏറെ അഭിമാനമുണ്ടെന്നുംബഹിരാകാശ നിലയത്തിലേക്ക്ആശയ വിനിമയം ഏറ്റവും സുഗമമായ രീതിയിലാക്കുമെന്നും അൽ മൻസൂരി പ്രതികരിച്ചു. നിയമനം കൂടുതൽ അറബ്ബഹിരാകാശ യാത്രികർക്ക്പ്രചോദനമേകുന്നതാണെന്ന്അൽ മൻസൂരിയെ പ്രകീർത്തിച്ച് മുഹമ്മദ്ബിൻ റാശിദ്ബഹിരാകാശ കേന്ദ്രം ഡയറക്ടർ സലീം അൽ മർറി പറഞ്ഞു. ബഹിരാകാശത്തെക്കുറിച്ചുള്ള അറിവും മൈക്രോ ഗ്രാവിറ്റിയിലെ ജീവിതത്തെക്കുറിച്ച വിവരങ്ങളും വർധിപ്പിക്കാൻ ഇതു മുഖേന സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.