UAE
SSLC Exam; 96.81 percent success in Gulf
UAE

എസ്.എസ്.എൽ.സി പരീക്ഷ; ഗൾഫിൽ 96.81 ശതമാനം വിജയം

Web Desk
|
8 May 2024 5:07 PM GMT

80 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി

ദുബൈ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗൾഫിലെ വിദ്യാർഥികൾക്ക് മികച്ച വിജയം. പരീക്ഷ നടന്ന ഏക ഗൾഫ് രാജ്യമായ യു.എ.ഇയിൽ 96.81 ശതമാനമാണ് വിജയം. 80 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.

യു.എ.ഇയിലെ ഏഴ് കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ 533 വിദ്യാർഥികളിൽ 516 പേർ വിജയിച്ചു. മൂന്ന് വിദ്യാലയങ്ങൾ നൂറുമേനി വിജയം നേടി. അബൂദബി മോഡൽ സ്‌കൂൾ, ഫുജൈറ ഇന്ത്യൻ സ്‌കൂൾ, ഷാർജ ഇന്ത്യൻ മോഡൽ സ്‌കൂൾ എന്നിവിടങ്ങളിൽ പരീക്ഷയെഴുതിയ മുഴുവൻ പേരും വിജയിച്ചു.

113 പേർ പരീക്ഷയെഴുതിയ അബൂദബി മോഡൽ സ്‌കൂളിൽ 36 വിദ്യാർഥികൾ ഫുൾ എപ്ലസ് കരസ്ഥമാക്കി. ഫുജൈറ ഇന്ത്യൻ സ്‌കൂളിൽ 17 വിദ്യാർഥികളും, ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിലെ 15 പേരും, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിലെ 11 വിദ്യാർഥികളും ഫുൾ എ പ്ലസ് കരസ്ഥമാക്കി. ഉമ്മുൽഖുവൈൻ ദി ഇംഗ്ലീഷ് സ്‌കൂളിൽ ഒരാൾ ഫുൾ എ പ്ലസ് നേടി. ഫുജൈറ ഇന്ത്യൻ സ്‌കൂളിൽ എസ്.എസ്.എൽ.സി എഴുതിയ 20 പേർ വിദേശികളാണ്. 15 ബംഗ്ലാദേശികളും നാല് പാകിസ്താനികളും ഒരു ഫിലിപ്പിനോയും ഇക്കൂട്ടത്തിലുണ്ട്.

Related Tags :
Similar Posts