UAE
സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശ ദൗത്യം മാറ്റി വെച്ചു
UAE

സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശ ദൗത്യം മാറ്റി വെച്ചു

Web Desk
|
27 Feb 2023 6:10 PM GMT

വിക്ഷേപണത്തിന് തൊട്ടുമുമ്പാണ് മാറ്റം

യുഎഇയുടെ ആദ്യ ദീർഘകാല ബഹിരാകാശ ദൗത്യത്തിന് പുറപ്പെടുന്ന സുൽത്താൻ അൽ നിയാദിയുടെ യാത്ര മാറ്റി വെച്ചു. അവസാന നിമിഷമാണ് റോക്കറ്റിന്റെ വിക്ഷേപണം മാറ്റിയത്. പുതിയ സമയം പിന്നീട് പ്രഖ്യാപിക്കുമെന്ന് നാസ അറിയിച്ചു.

അമേരിക്കയിലെ ഫ്ലോറിഡ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് യു.എ.ഇ സമയം രാവിലെ 10.45ന് ബഹിരാകാശ യാത്രികരെ വഹിച്ചുള്ള റോക്കറ്റ് വിക്ഷേപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനായി യാത്രികർ പേടകത്തിനുള്ളിൽ കയറുകയും തയാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു.

വിക്ഷേപണത്തിന്‍റെ തത്സമയ ദൃശ്യങ്ങൾ കാണാൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അടക്കമുള്ളവർ ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍ററിൽ എത്തിയിരുന്നു. എന്നാൽ, വിക്ഷേപണം നീട്ടിവെച്ചതായി അധികൃതർ അറിയിക്കുകയായിരുന്നു. ആറുമാസം നീളുന്ന ദൗത്യത്തിനാണ് നിയാദി അടക്കം നാല് പേർ തയാറെടുക്കുന്നത്.

Related Tags :
Similar Posts