UAE
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് അബൂദബിയിൽ ഊഷ്മള വരവേൽപ്
UAE

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് അബൂദബിയിൽ ഊഷ്മള വരവേൽപ്

Web Desk
|
22 April 2024 6:02 PM GMT

അബൂദബി: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് അബൂദബിയിൽ ഊഷ്മള വരവേൽപ്. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്ത് യു.എ.ഇയിലെത്തിയ അദ്ദേഹത്തെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് വിമാനത്താവളത്തിൽ വരവേറ്റു.

വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ, അബൂദബി ഉപഭരണാധികാരി ശൈഖ് തഹ്നൂൻ തുടങ്ങിയവരും സുൽത്താനെ വരവേൽക്കാനെത്തിയിരുന്നു. യു.എ.ഇയും ഒമാനും തമ്മിൽ ധാരണാപത്രങ്ങളും ഒപ്പുവെച്ചു. ഖസർ അൽ വതൻ കൊട്ടാരത്തിൽ സുൽത്താന് യു.എ.ഇ രാജകീയ വരവേൽപൊരുക്കിയിരുന്നു.

തുടർന്ന് നടന്ന ചർച്ചയിൽ മേഖല നേരിടുന്ന വെല്ലുവിളികളിൽ ഒന്നിച്ചു നിൽക്കാൻ ഗൾഫ് രാജ്യങ്ങൾക്ക് കഴിയേണ്ടതുണ്ടെന്ന് ഒമാൻ സുൽത്താനും, യു.എ.ഇ പ്രസിഡന്റും അഭിപ്രായപ്പെട്ടു. ഒമാനിലെയും യു.എ.ഇയിലെ ജനതയുടെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കേണ്ടതുണ്ടെന്നും ഭരണാധികാരികൾ പറഞ്ഞു. മേഖലയിലെ വിവിധ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ചരിത്രപരമായി ബന്ധമുള്ള രാജ്യങ്ങൾ എന്ന നിലയിൽ സ്വന്തം കുടുംബത്തിലേക്കാണ് സുൽത്താൻ എത്തിയിരിക്കുന്നതെന്ന് യു.എ.ഇ പ്രസിഡന്റ് പറഞ്ഞു. നിർണായക മേഖലകളിൽ ഒന്നിച്ചു പ്രവർത്തിക്കാനും വികസനം ഉറപ്പാക്കാനും കഴിയുന്ന കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.

Similar Posts