UAE
![body of Malayali body of Malayali](https://www.mediaoneonline.com/h-upload/2023/08/18/1384531-screenshot-2023-08-19-012135.webp)
UAE
അബൂദബിയിൽ റോഡിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു
![](/images/authorplaceholder.jpg?type=1&v=2)
18 Aug 2023 7:58 PM GMT
എറണാകുളം സ്വദേശി നിസാറാണ് മരിച്ചത്
അബൂദബിയിൽ ദിവസങ്ങൾക്ക് മുമ്പ് റോഡിൽ കണ്ടെത്തിയ മൃതദേഹം മലയാളിയൂടേതാണെന്ന് തിരിച്ചറിഞ്ഞു. എറണാകുളം ആലങ്ങാട് കോട്ടപ്പുറം സ്വദേശി നിസാറാണ് മരിച്ചത്. 47 വയസായിരുന്നു.
ആഗസ്റ്റ് ആറിനാണ് ഇദ്ദേഹത്തെ റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പക്ഷെ, തിരിച്ചറിഞ്ഞിരുന്നില്ല. സാമൂഹിക പ്രവര്‍ത്തകന്‍ ഷകീബ് ഹംസ നടത്തിയ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സഹോദരനടക്കമുള്ളവർ എത്തി മൃതദേഹം തിരിച്ചറിഞ്ഞത്.
മരിച്ച നിസാർ 15 വർഷമായി പ്രവാസിയാണ്. നേരത്തേ ദുബൈയിലും അജ്മാനിലും ജോലി ചെയ്തിരുന്ന ഇദ്ദേഹം അടുത്തിടെയാണ് അബൂദബിയിലെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.