UAE
ഗൾഫ്​ രാജ്യങ്ങളുമായി സമഗ്ര സാമ്പത്തിക കരാർ ഒപ്പുവെക്കുന്ന ചർച്ച തുടരുകയാണെന്ന്​ കേന്ദ്ര സർക്കാർ
UAE

ഗൾഫ്​ രാജ്യങ്ങളുമായി സമഗ്ര സാമ്പത്തിക കരാർ ഒപ്പുവെക്കുന്ന ചർച്ച തുടരുകയാണെന്ന്​ കേന്ദ്ര സർക്കാർ

Web Desk
|
9 May 2023 6:28 PM GMT

ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള കരാർ ഒരു വർഷം പിന്നിടുമ്പോൾ മികച്ച നേട്ടമായി മാറിയെന്നും കേന്ദ്രം അറിയിച്ചു

റിയാദ്: സൗദി അറേബ്യ ഉൾപ്പെടെ വിവിധ ഗൾഫ്​ രാജ്യങ്ങളുമായി സമഗ്ര സാമ്പത്തിക കരാർ ഒപ്പുവെക്കുന്ന ചർച്ച തുടരുകയാണെന്ന്​ കേന്ദ്ര സർക്കാർ. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള കരാർ ഒരു വർഷം പിന്നിടുന്പോൾ മികച്ച നേട്ടമായി മാറിയെന്നും കേന്ദ്രം അറിയിച്ചു. യു.കെ, കനഡ എന്നീ രാജ്യങ്ങളുമായി സമഗ്ര സാമ്പത്തിക കരാർ ഉടൻ ഒപ്പുവെക്കുമെന്ന്​ കേന്ദ്ര വാണിജ്യ മന്ത്രാലയം ഡി.പി.ഐ.ഐ.ടി സെക്രട്ടറി രാജേഷ്​ കുമാർ സിങ്​ അറിയിച്ചു. എന്നാൽ യു.എ.ഇ മാതൃകയിൽ മറ്റു ഗൾഫ്​ രാജ്യങ്ങളുമായി കരാറിലെത്താനുള്ള ചർച്ച ഇനിയും തുടരുകയാണെന്നും അദ്ദേഹം ദുബൈയിൽ വ്യക്​തമാക്കി

യു.എ.ഇയും ഇന്ത്യയും തമ്മിൽ രൂപപ്പെടുത്തിയ സമഗ്ര സാമ്പത്തിക കരാർ എല്ലാ തുറകളിലും വിജയകരമായി മുന്നോട്ടു പോവുകയാണെന്ന്​ ദുബൈയിൽ സംഘടിപ്പിച്ച ഇന്ത്യ ജ്വല്ലറി എക്​സ്​പൊസിഷൻ സെൻറർ സമ്മേളനം വിലയിരുത്തി. ജ്വല്ലറി, വജ്രം ഉൾപ്പെടെ എല്ലാ രംഗത്തും വ്യാപാരവർധനക്ക്​ കരാർ മുന്നേറ്റം പകർന്നു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്​ജയ്​ സുധീർ, യു.എ.ഇ വാണിജ്യ മന്ത്രാലയം അസി. അണ്ടർ ​സെക്രട്ടറി ജുമാ മുഹമ്മദ്​ അൽ കെയ്​ത്​, കേന്ദ്ര വാണിജ്യ മന്ത്രാലയം ജോയിൻറ്​ സെക്രട്ടറി ശ്രീകർ കെ റെഡ്​ഡി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.



Similar Posts