കേരളത്തിലെ ബോസ്ക് ഗൾഫിലേക്കും; ആദ്യ ഷോറൂം ദുബൈയിൽ തുറക്കും
|ഷാർജ സജയിൽ നിർമാണകേന്ദ്രം തുറന്നു
കേരളത്തിൽ തുടക്കം കുറിച്ച ഇന്ത്യൻ ഓഫീസ് ഫർണിച്ചർ ബ്രാൻഡായ ബോസ്ക് മിഡിലീസ്റ്റിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഗൾഫിലെ ആദ്യത്തെ ഷോറൂം ദുബൈയിൽ അടുത്തദിവസം തന്നെ പ്രവർത്തനമാരംഭിക്കുമെന്ന് സംരംഭകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2012 ൽ കേരളത്തിലാണ് ബോസ്ക് എന്ന പേരിൽ ഓഫീസ് ഫർണിച്ചറുകൾ നിർമാണമാരംഭിച്ചത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ വിപണിയിൽ സജീവമായ ബ്രാൻഡ് എന്ന നിലക്കാണ് ഇപ്പോൾ മിഡിലീസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കൂടി പ്രവർത്തനമാരംഭിക്കുന്നതെന്ന് എം.ഡി ഷാഹുൽ ഹമീദ്, സി.ഇ.ഒ ജാസിം സയ്യിദ് മൊഹ്ദീന, മിഡിലീസ്റ്റ് സി.ഒ.ഒ തൻവീർ റയ്യാൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഷാർജ സജ്ജയിൽ ബോസ്കിന്റെ നിർമാണകേന്ദ്രം പ്രവർത്തനമാരംച്ചിട്ടുണ്ട്. ആദ്യ ഷോറൂം ദുബൈയിലെ അൽഖൂസിൽ മാർച്ച് നാലിന് ഉദ്ഘാടനം ചെയ്യും. ഓഫീസുകളിൽ മണിക്കൂറുകൾ ചെലവിടേണ്ട ഫർണിച്ചറുകൾ എന്ന നിലയിൽ ശാരീരിക ആസ്വാസ്ഥ്യം കുറക്കുന്ന എർഗണോമിക് ഡിസൈനാണ് ബോസ്ക് ഉൽപന്നങ്ങൾ പിന്തുടരുന്നതെന്ന് നിർമാതാക്കൾ പറഞ്ഞു.
അമേരിക്കൻ സർട്ടിഫിക്കേഷനും ഉൽപന്നങ്ങൾക്കുണ്ട്. ഓരോ സ്ഥാപനങ്ങൾക്കനുസരിച്ച് കസ്റ്റമസൈഡ് ഉൽപന്നങ്ങളും കമ്പനിക്ക് നൽകാനാകും. ഇന്ത്യയിൽ രണ്ട് ഫാക്ടറികളും, ഏഴ് എക്സ്പീരിയൻസ് സെന്ററുകളും കമ്പനിക്കുണ്ട്. എഞ്ചിനീയറിങ് വിഭാഗം മേധാവിയും ഡയരക്ടറുമായി എം.കെ ഷാനൂസ്, കല്ലട ഫുഡ്സ് എം.ഡി അയൂബ് കല്ലട തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.