'മലയാളിയുടെ ജീവിതത്തിൽ ജാതിയുടെ സാന്നിധ്യം ശക്തം': സംവിധായകൻ സോഹൻ
|വെള്ളിയാഴ്ച റിലീസ് ചെയ്ത 'ഭാരത് സർക്കസ്' ചിത്രത്തിന് കേരളത്തിലും ഗൾഫിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
മലയാളിയുടെ ജീവിതത്തിൽ ജാതിയുടെ സാന്നിധ്യം ശക്തമാണെന്നും 'ഭാരത സർക്കസ്' എന്ന സിനിമയിലൂടെ ഈ പ്രശ്നം ശക്തമായി ഉന്നയിക്കാനാണ് ശ്രമിച്ചതെന്നും നടനും സംവിധായകനുമായ സോഹൻ സീനുലാൽ. സിനിമയുടെ റിലീസിനോടനുബന്ധിച്ച് ദുബൈയിൽ വിളിച്ചുചേർത്ത പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച റിലീസ് ചെയ്ത 'ഭാരത് സർക്കസ്' ചിത്രത്തിന് കേരളത്തിലും ഗൾഫിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജാതി എന്നത് മലയാളിയുടെ പ്രബുദ്ധതയെ വെല്ലുവിളിച്ച് ഇന്നും നിലനിൽക്കുന്നുണ്ടെന്നും ഇത് ഉച്ചത്തിൽ മറയില്ലാതെ പറയാനാണ് സിനിമ ശ്രമിച്ചതെന്നും സോഹൻ പറഞ്ഞു. ജാതിവെറിയുള്ളവരെ തുറന്നു കാണിക്കാനാണ് സിനിമ ശ്രമിച്ചതെന്നായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പ്രതികരണം
നടൻ ബിനു പപ്പു, നടിമാരായ മേഘ തോമസ്, ദിവ്യ നായർ, നിർമാതാവ് അനൂജ് ഷാജി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.