UAE
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്മാർക്കുകളിൽ   ആദ്യപത്തിൽ ഇടംപിടിച്ച് താജ്മഹലും ബുർജ് ഖലീഫയും
UAE

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്മാർക്കുകളിൽ ആദ്യപത്തിൽ ഇടംപിടിച്ച് താജ്മഹലും ബുർജ് ഖലീഫയും

ഹാസിഫ് നീലഗിരി
|
9 Sep 2022 7:29 AM GMT

ഇന്ത്യയുടെ താജ്മഹൽ രണ്ടാം സ്ഥാനവും ബുർജ് ഖലീഫ എട്ടാം സ്ഥാനവും കരസ്ഥമാക്കി

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട 10 ലാൻഡ്മാർക്കുകളിൽ ഇടംപിടിച്ചിരിക്കുകയാണിപ്പോൾ ഇന്ത്യയുടെ താജ്മഹലും ദുബൈയുടെ മുഖമായി മാറിയ ബുർജ് ഖലീഫയും. നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയായ ബുർജ് ഖലീഫ വർഷത്തിൽ ശരാശരി 160.730 ലക്ഷം സന്ദർശകരുമായി എട്ടാമത്തെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്മാർക്കായാണ് പട്ടികയിൽ ഉൾപെട്ടിരിക്കുന്നത്. Usebounce.comലെ യാത്രാ വിദഗ്ധരുടെ അഭിപ്രായ വോട്ടെടുപ്പിലാണ് ഈ നേട്ടം കൊയ്തിരിക്കുന്നത്.

ശരാശരി 240.590 ലക്ഷം വാർഷിക ഗൂഗിൾ സെർച്ചുകളിലും 60.239 ലക്ഷം ഇൻസ്റ്റഗ്രാം പോസ്റ്റുകളിലും ബുർജ് ഖലീഫ ഇടംപിടിച്ചിട്ടുണ്ട്. വാർഷിക സന്ദർശകരുടെ എണ്ണം, പ്രവേശന നിരക്കുകൾ, ഇൻസ്റ്റഗ്രാം പോസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ മാനദണ്ഡമാക്കിയാണ് ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്മാർക്കുകളെ പഠനവിധേയമാക്കിയത്.

നയാഗ്ര വെള്ളച്ചാട്ടം, അമേരിക്കയിലെ ഗ്രാൻഡ് കാന്യോൺ നാഷണൽ പാർക്ക്, ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്, സ്റ്റാച്യു ഓഫ് ലിബർട്ടി, ഗ്രേറ്റ് വാൾ ഓഫ് ചൈന, ഈഫൽ ടവർ, ബാൻഫ് നാഷണൽ പാർക്ക്, കൊളോസിയം എന്നിവയാണ് ആദ്യ പത്തിലെ മറ്റു ലാൻഡ്മാർക്കുകൾ.

Similar Posts