UAE
വെറ്റെക്‌സ് പ്രദർശനം തുടരുന്നു; മലയാളി സംരംഭകർ സജീവം
UAE

വെറ്റെക്‌സ് പ്രദർശനം തുടരുന്നു; മലയാളി സംരംഭകർ സജീവം

Web Desk
|
29 Sep 2022 6:30 AM GMT

ദുബൈയിൽ പുരോഗമിക്കുന്ന വെറ്റെക്‌സ് പ്രദർശനത്തിൽ നൂതന ആശയങ്ങളുമായി മലയാളി നേതൃത്വത്തിലെ സ്ഥാപനങ്ങൾ സജീവം. ഹൈഡ്രജൻ ദ്രവീകൃതരൂപത്തിൽ ഇന്ധനമായി ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള സുസ്ഥിര വികസന പദ്ധതികളാണ് ആസാ ഗ്രൂപ്പ് വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ഇക്കുറി അവതരിപ്പിച്ചത്.

ലോകത്തെമ്പാടുമുള്ള ജലം, ഊർജം, പരിസ്ഥിതി മേഖലയിലെ നൂറുകണിക്കിന് സ്ഥാപനങ്ങളാണ് ദുബൈ വേൾഡ് ട്രേഡ്‌സെന്ററിൽ നടക്കുന്ന വെറ്റെക്‌സ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. വിവിധ മേഖലകളിൽ പരിസ്ഥിതി സൗഹൃദ ഊർജം ലഭ്യമാക്കുന്നതിന് ഹൈഡ്രജൻ പ്ലസ് എൽ.എൻ.ജി ലിക്വിഫാക്ഷൻ സാങ്കേതിക വിദ്യയുടെ സാധ്യതകളാണ് മലയാളിയായ സി.പി സാലിഹ് നേതൃത്വം നൽകുന്ന ആസാ ഗ്രൂപ്പ് വെറ്റെക്‌സിൽ മുന്നോട്ടുവെക്കുന്നത്. യു.എസ് കമ്പനിയായ ജെടർബോ, ഗൾഫാർ എന്നീ സ്ഥാപനങ്ങളും പദ്ധതിയിൽ പങ്കാളിയാണെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന സെമിനാറുകളും വെറ്റെക്‌സിൽ സംഘടിപ്പിക്കുന്നുണ്ട്. 2009 മുതൽ തുടർച്ചയായി ഈ സ്ഥാപനം വെറ്റെക്‌സിൽ പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്നുണ്ട്. അന്തർദേശീയ തലത്തിൽ തന്നെ പുതിയ സാങ്കേതികവിദ്യകൾ പങ്കുവെക്കുന്നതിന് വെറ്റെക്‌സ് വേദിയൊരുക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ഡയരക്ടർ അൻഹർ സാലിഹ്, സി.ഇ.ഒ ഫാരിസ് അബൂബക്കർ, ജനറൽ മാനേജർ ഇബ്രാഹിംകുട്ടി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Similar Posts