UAE
അബൂദബിയില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്കും   ഇനിമുതല്‍ പരിപാടികളില്‍ പങ്കെടുക്കാം
UAE

അബൂദബിയില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്കും ഇനിമുതല്‍ പരിപാടികളില്‍ പങ്കെടുക്കാം

Web Desk
|
18 March 2022 12:51 PM GMT

എങ്കിലും 48 മണിക്കൂറിനുള്ളിലുള്ള പി.സി.ആര്‍ നെഗറ്റീവ് ഫലം ആവശ്യമാണ്

അബൂദബിയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. വാക്‌സിനെടുക്കാത്തവര്‍ക്കും ഇനി മുതല്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാം. എന്നാല്‍, 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പി.സി.ആര്‍ ഫലം വേണമെന്ന നിബന്ധന തുടരും.

ഇന്നലെ മുതലാണ് ഇളവ് നിലവില്‍ വന്നത്. ദേശീയ ദുരന്തനിവാരണ സമിതിയാണ് ഇളവ് പ്രഖ്യാപിച്ചത്. മുന്‍പ് വാക്സിനേഷന്‍ എടുത്തവര്‍ക്ക് മാത്രമേ അല്‍ ഹുസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസ് ഉപയോഗിച്ച് ഇവന്റുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, സിനിമാശാലകള്‍, ജിമ്മുകള്‍ തുടങ്ങിയ വേദികളില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു.

ആപ്പില്‍ പച്ച തെളിഞ്ഞാല്‍ പോലും ഇവര്‍ക്ക് പൊതുപരിപാടികളില്‍ പ്രവേശിക്കാന്‍ നിയന്ത്രണമുണ്ടായിരുന്നു. വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റുകളിലും ഫാര്‍മസികളിലും മാത്രമായി പ്രവേശനം പരിമിതിപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണത്തിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയത്.

Similar Posts