ലോകത്തിലെ മികച്ച 10 വിമാനത്താവളം; ദുബൈ എയർപോർട്ട് രണ്ടാം സ്ഥാനത്ത്
|സിങ്കപ്പൂർ വിമാനത്താവളത്തിനാണ് ഒന്നാം സ്ഥാനം. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മൂന്നാം സ്ഥാനത്തുണ്ട്.
ദുബൈ: ലോകത്തെ ഏറ്റവും മികച്ച പത്ത് വിമാനത്താവളങ്ങളുടെ പട്ടികയിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം സ്ഥാനത്ത്. സിങ്കപ്പൂർ വിമാനത്താവളത്തിനാണ് ഒന്നാം സ്ഥാനം. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മൂന്നാം സ്ഥാനത്തുണ്ട്. ട്രാവൽ ആൻഡ് ലിഷർ മാഗസിൻ ഒന്നേമുക്കാൽ ലക്ഷത്തോളം വായനക്കാരിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകത്തിലെ മികച്ച പത്ത് വിമാനത്താവളങ്ങളുടെ പട്ടിക തയാറാക്കായിരിക്കുന്നത്. എയർപോർട്ട് ആക്സസ്, ചെക്ക് ഇൻ സൗകര്യം, സുരക്ഷ, റെസ്റ്റോറനറ്, ഷോപ്പിങ് സൗകര്യം, രൂപകൽപന എന്നിവയാണ് വിമാനത്താവളങ്ങളുടെ മികവിന് മാനദണ്ഡം.
പട്ടികയിൽ സിങ്കപ്പൂരിലെ ചങ്കി വിമാനത്താവളം ഒന്നാം സ്ഥാനം നേടിയപ്പോൾ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം സ്ഥാനത്തെത്തി. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മൂന്നാം സ്ഥാനം നേടി. ഇന്ത്യയിലെ മുംബൈ ഛത്രപതി ശിവജി എയർപോർട്ട് പട്ടികയിൽ നാലാമതായി ഇടം പിടിച്ചിട്ടുണ്ട്. പട്ടികയിൽ എട്ടാം സ്ഥാനത്താണ് അബൂദബി അന്താരാഷ്ട്ര വിമാനത്താവളം. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ, തുർക്കിയിലെ ഇസ്തംബുൾ, സ്വിറ്റ്സർലന്റിലെ സൂറിച്ച്, ജപ്പാനിലെ നരിത വിമാനത്താവളങ്ങളാണ് പട്ടികയിലുള്ള മറ്റ് വിമാനത്താവളങ്ങൾ.