UAE
അജ്മാന്‍ ട്രയംഫ് കോളജില്‍ പരിശീലന പദ്ധതി;  ബിരുദപഠനത്തിനൊപ്പം പ്ലേസ്‌മെന്റ് ഗ്രൂമിങ് തുടങ്ങി
UAE

അജ്മാന്‍ ട്രയംഫ് കോളജില്‍ പരിശീലന പദ്ധതി; ബിരുദപഠനത്തിനൊപ്പം പ്ലേസ്‌മെന്റ് ഗ്രൂമിങ് തുടങ്ങി

Web Desk
|
5 Jun 2022 3:45 PM GMT

തൊഴില്‍സാധ്യത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം

അജ്മാനിലെ ട്രയംഫ് കോളജില്‍ ബികോം, ബിബിഎ വിദ്യാര്‍ഥികള്‍ക്ക് യൂനിവേഴ്‌സിറ്റി കോഴ്‌സിന് പുറമെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ പ്രത്യേക പരിശീലന പരിപാടികള്‍ക്കും തുടക്കമായി. സര്‍ക്കാര്‍ അംഗീകാരമുള്ള സര്‍വകലാശാലകളുടെ ബിരുദ കോഴ്‌സിന് അനുബന്ധമായാണ് പ്ലേസ്‌മെന്റ് ഗ്രൂമിങ് പദ്ധതിയും പുരോഗമിക്കുന്നത്.

ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂനിവേഴ്‌സിറ്റി(ഇഗ്‌നോ), കേരളത്തിലെ മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി തുടങ്ങി സര്‍ക്കാര്‍ അംഗീകാരമുള്ള സര്‍വകലാശാലകളുടെ ബിരുദ കോഴ്‌സുകളിലാണ് അജ്മാന്‍ ട്രയംഫ് കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് നല്‍കുന്നത്.

ബികോം, ബിബിഎ, എംകോം കോഴ്‌സുകളില്‍ യൂനിവേഴ്‌സിറ്റി തലത്തില്‍ തന്നെ മികച്ച വിജയം നേടാന്‍ ഇവിടെ പ്രവാസികളായ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ബിരുദ നേട്ടത്തോടൊപ്പം തൊഴില്‍രംഗത്ത് സാധ്യത വര്‍ധിപ്പിക്കാനാണ് ബികോം, ബിബിഎ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഗ്രൂമിങ് സെഷന്‍ ആരംഭിച്ചതെന്ന് ട്രയംഫ് അക്കാദമിക് ഡയരക്ടര്‍ സുഭാഷ് ജോര്‍ജ് പറഞ്ഞു.

മോക്ക് ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍, മാനേജ്‌മെന്റ് ഗെയിംസ്, ഗ്രൂപ്പ് പ്രസന്റേഷന്‍, ഡിബേറ്റ് തുടങ്ങിയ മേഖലയിലാണ് ഗ്രൂമിങ് തുടരുന്നത്. ബിരുദപഠനത്തിന്റെ എല്ലാ സെമസ്റ്ററുകളിലും ഇത് നടപ്പാക്കുന്നുണ്ട്. അംഗീകൃത സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിനൊപ്പം, തൊഴില്‍രംഗത്ത് ശോഭിക്കാനുള്ള ആത്മവിശ്വാസം നല്‍കാന്‍ പദ്ധതിയിലൂടെ കഴിയുന്നുണ്ടെന്ന് സുഭാഷ് ജോര്‍ജ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിലും വിദേശത്തും ഉപരിപഠന സാധ്യത ഉറപ്പാക്കാന്‍ യുജിസി അംഗീകാരമുള്ള കോഴ്‌സുകളില്‍ മാത്രമാണ് ഇവിടെ പഠനസൗകര്യം ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അംഗീകൃത പരീക്ഷാ കേന്ദ്രങ്ങളില്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്ക് സൗകര്യം നല്‍കാറുള്ളു. അജ്മാനിലെ കാമ്പസില്‍ വിദഗ്ധരായ അധ്യാപകരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

വിവിധ കോഴ്‌സുകള്‍ക്ക് പുറമെ പെണ്‍കുട്ടികള്‍ക്ക് മാത്രമായി നാഷണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങിന് പ്രത്യേകം പരിശീലനം നല്‍കുന്നുണ്ടെന്നും ട്രയംഫ് കോളജ് അധികൃതര്‍ പറഞ്ഞു.

Similar Posts