UAE
ലോകകപ്പ് ആവേശത്തിൽ യു.എ.ഇയിലെ   ടി.വി വിൽപ്പന കുതിച്ചുയരുന്നു
UAE

ലോകകപ്പ് ആവേശത്തിൽ യു.എ.ഇയിലെ ടി.വി വിൽപ്പന കുതിച്ചുയരുന്നു

Web Desk
|
16 Nov 2022 11:15 AM GMT

ഇരട്ടിയിലധികം വർധനവാണ് നടപ്പു സീസണിൽ രേഖപ്പെടുത്തിയിരിക്കുന്നത്

ലോകകപ്പ് എല്ലാവർക്കും ആവേശക്കാലമാണ്. ആരാധകർക്ക് അതൊരു വികാരമാണെങ്കിൽ കച്ചവടക്കാർക്ക് അത് തങ്ങളുടെ ബിസിനസ്സ് വളർത്താനുള്ള സുവർണാവസരം കൂടിയാണ്. ഈ സമയങ്ങളിലാണ് ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ലോകരാജ്യങ്ങളിൽ ടി.വി വിൽപ്പനയും വർധിക്കുന്നത്.

ഇത്തവണ അറബ് ലോകത്തേക്ക് ലോകകപ്പ് വിരുന്നെത്തിയതിന്റെ ആവേശത്തിൽ യു.എ.ഇയിലെ ഷോപ്പുകളിലും ടി.വി വിൽപ്പന കുതിച്ചുയരുകയാണ്. നടപ്പു സീസണിൽ രാജ്യത്തെ ടി.വി വിൽപ്പനയിൽ ഇരട്ടിയിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സാംസങ്, എൽജി, ഷവോമി, നികായ് തുടങ്ങിയ മുൻനിര ബ്രാൻഡുകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. കുറഞ്ഞ വിലയിൽ ലഭിക്കുന്ന ലോക്കൽ ബ്രാൻഡുകൾക്കും ആവശ്യക്കാരേറെയാണ്. ഡിജിറ്റൽ സ്റ്റോറുകൾക്ക് പുറമേ, ഓൺലൈൻ വഴിയും നിരവധിയാളുകളാണ് ടി.വിക്കായി ബുക്ക് ചെയ്യുന്നത്.

ജോലിത്തിരക്കുകൾക്കിടയിലും സാധാരണക്കാരായ പ്രവാസികളടക്കം ഈ ഫുട്‌ബോൾ കാലം ആഘോഷമാക്കാനായി താമസസ്ഥലങ്ങളിലേക്ക് ടി.വികൾ വാങ്ങുന്ന തിരക്കിലാണ്.

Similar Posts