UAE
ദുബൈയിൽ രണ്ടു സാലിക് ഗേറ്റുകൾ കൂടി പ്രവർത്തനമാരംഭിച്ചു; വരുമാനത്തിൽ പ്രതീക്ഷിക്കുന്നത് 25% വർധന
UAE

ദുബൈയിൽ രണ്ടു സാലിക് ഗേറ്റുകൾ കൂടി പ്രവർത്തനമാരംഭിച്ചു; വരുമാനത്തിൽ പ്രതീക്ഷിക്കുന്നത് 25% വർധന

Web Desk
|
25 Nov 2024 4:52 PM GMT

കമ്പനിയുടെ ഓഹരികളിലും കുതിപ്പു രേഖപ്പെടുത്തി

ദുബൈ: ദുബൈയിൽ രണ്ടു സാലിക് ടോൾ ഗേറ്റുകൾ കൂടി പ്രവർത്തനക്ഷമമായി. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്, ശൈഖ് സായിദ് റോഡിലെ അൽ സഫ സൗത്ത് എന്നിവിടങ്ങളിലാണ് പുതിയ സാലിക് ഗേറ്റുകൾ. പുതിയ ഗേറ്റുകൾ സാലിക് കമ്പനിയുടെ ഈ വർഷത്തെ വരുമാനത്തിൽ എട്ടു ശതമാനം വരെ വർധനയാണ് ഉണ്ടാക്കുക.

2025ൽ ദുബൈയിൽ ആകെയുള്ള പത്ത് സാലിക് ഗേറ്റുകളിൽനിന്നുള്ള വരുമാനത്തിൽ 25 ശതമാനം വർധനയുണ്ടാകും. എട്ടു ഗേറ്റുകളിൽ നിന്ന് പ്രതീക്ഷിച്ചിരുന്ന, അഞ്ചു ശതമാനം വർധനയാണ്, പുതിയ ഗേറ്റുകൾ വന്നതോടെ ഇരുപത്തിയഞ്ച് ശതമാനമായി വർധിച്ചത്. പുതിയ ഗേറ്റുകൾ സാലികിന്റെ ഓഹരി മൂല്യത്തിലും പ്രതിഫലിച്ചു. 5.80 ദിർഹമാണ് ഒരു സാലിക് ഓഹരിയുടെ നിലവിലെ വില. 5.49 ദിർഹത്തിൽ ആരംഭിച്ച വ്യാപാരമാണ് 5.65 ശതമാനം വർധിച്ച് ആറിനടുത്തെത്തിയത്.

2.73 ബില്യൺ ദിർഹമാണ് ബിസിനസ് ബേ ക്രോസിങ് ഗേറ്റിന്റെ ചെലവെന്ന് സാലിക് പറയുന്നു. സൗത്ത് അൽ സഫ ഗേറ്റിന്റേത് 469 മില്യൺ ദിർഹം. ഗതാഗത നിലവാരം ഉയർത്തുന്നതിനും ട്രാഫിക് കുറയ്ക്കുന്നതിനുമായി 2007 മുതലാണ് ദുബൈയിൽ സാലിക് ഗേറ്റുകൾ പ്രവർത്തനമാരംഭിച്ചത്. ഈ വർഷം ആദ്യ ആറു മാസത്തിൽ 110 കോടി ദിർഹമാണ് സാലിക് കമ്പനിയുടെ വരുമാനം. ഇതിൽ 87.1 ശതമാനവും ടോളിൽ നിന്നുള്ളതാണ്.

Related Tags :
Similar Posts