UAE
റാസല്‍ഖൈമയില്‍ നടന്ന വാഹനാപകടത്തില്‍   ആറ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
UAE

റാസല്‍ഖൈമയില്‍ നടന്ന വാഹനാപകടത്തില്‍ ആറ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

Web Desk
|
13 July 2022 3:39 PM GMT

റാസല്‍ഖൈമയിലെ റിങ് റോഡില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമുണ്ടായ വാഹനാപകടത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. മരിച്ച ആറു പേരും ഈജിപ്ഷ്യന്‍ സ്വദേശികളാണ്. അഞ്ച് പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരാവസ്ഥയിലായ ഒരാളെ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടരുന്നതിനിടെയുമായിരുന്നു അന്ത്യം.

ഇവര്‍ സഞ്ചരിച്ച കാര്‍, ലൈന്‍ മാറുന്നതിനിടെ മറ്റൊരു ട്രക്കിനടിയിലേക്ക് ഇടിച്ചു കയറിയതാണ് അപകടത്തിന് കാരണമായത്. മരണപ്പെട്ടവരെല്ലാം 20നും 40നുമിടയില്‍ പ്രായമുള്ളവരാണ്. വിവരം ലഭിച്ചയുടന്‍തന്നെ റാക് പൊലീസ് പട്രോളിങ് സംഘവും ആംബുലന്‍സ് വിഭാഗവും സ്ഥലത്തത്തെി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Similar Posts