UAE
100 ശതമാനം കോവിഡ് വാക്‌സിനേഷന്‍; ലക്ഷ്യം പൂര്‍ത്തിയാക്കി യു.എ.ഇ
UAE

100 ശതമാനം കോവിഡ് വാക്‌സിനേഷന്‍; ലക്ഷ്യം പൂര്‍ത്തിയാക്കി യു.എ.ഇ

Web Desk
|
2 Jun 2022 12:40 PM GMT

വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിട്ട മുഴുവന്‍ വിഭാഗങ്ങള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞതായി യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. മുന്‍നിര പോരാളികള്‍, വിവിധ പ്രായത്തിലൂടെ പൊതുസമൂഹം, സന്നദ്ധപ്രവര്‍ത്തകര്‍, പ്രായാധിക്യമുള്ളവര്‍ തുടങ്ങിയ മുഴുവന്‍ വിഭാഗങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുകയും ദേശീയ വാക്‌സിന്‍ യജ്ഞം ലക്ഷ്യം നേടുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ, യു.എ.ഇയിലെ പുതിയ കോവിഡ് കേസുകള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം 500 കടന്നു. ഇന്ന് 575 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍, കോവിഡ് ബാധിച്ച് ദിവസങ്ങളായി ആരും മരിച്ചതായി റിപ്പോര്‍ട്ടുകളില്ല. ഇതുവരെ 9,0922 പേര്‍ക്കാണ് യു.എ.ഇയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 449 പേര്‍ രോഗമുക്തരായി. മൊത്തം രോഗമുക്തരുടെ എണ്ണം 8,92,687 ആയി.

Similar Posts