UAE
UAE announced the official work timings of Ramadan
UAE

റമദാനിൽ സ്വകാര്യ ജീവനക്കാരുടെ ജോലി സമയം കുറച്ച് യു.എ.ഇ

Web Desk
|
13 March 2023 9:06 AM GMT

ദിവസത്തിൽ എട്ട് മണിക്കൂറിന് പകരം ആറ് മണിക്കൂർ മാത്രം ജോലി

യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം റമദാൻ മാസത്തിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഔദ്യോഗിക ജോലി സമയം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാർ സാധാരണ ദിവസത്തിൽ എട്ട് മണിക്കൂറോ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂറോ ആണ് ജോലി ചെയ്യുന്നത്. ഇത് ദിവസത്തിൽ ആറ് മണിക്കൂറായോ അല്ലെങ്കിൽ ആഴ്ചയിൽ 36 മണിക്കൂറായോ കുറയും.

ജോലിയുടെ ആവശ്യകതകൾക്കും സ്വഭാവത്തിനും അനുസരിച്ച് കമ്പനികൾക്ക് റമദാൻ ദിവസങ്ങളിൽ ദൈനംദിന പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളിൽനിന്ന ഫ്‌ലെക്‌സിബിൾ, റിമോട്ട് വർക്ക് പാറ്റേണുകൾ സ്വീകരിക്കാവുന്നതുമാണ്.

അധികമായി എടുക്കുന്ന ജോലി ഓവർടൈം ട്യൂട്ടിയായി കണക്കാക്കി കമ്പനികൾ തൊഴിലാളികൾക്ക് അധിക വേതനം നൽകേണ്ടിവരും.

Similar Posts