UAE
യു.എ.ഇയിൽ മയക്കുമരുന്നിനായി ഫണ്ട്   ഇറക്കുന്നവർക്ക് 50,000 ദിർഹം പിഴയും തടവും
UAE

യു.എ.ഇയിൽ മയക്കുമരുന്നിനായി ഫണ്ട് ഇറക്കുന്നവർക്ക് 50,000 ദിർഹം പിഴയും തടവും

Web Desk
|
4 Aug 2022 7:54 AM GMT

യു.എഇയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കും അതിന് ഫണ്ടിറക്കുന്നവർക്കുമെതിരെ കർശന നടപടിയുമായി അധികാരികൾ. മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പണം നൽകുന്നവർക്ക് തടവ് ശിക്ഷയും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റാണ് സാമൂഹിക മാധ്യമങ്ങൾ വഴി ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി പണം നിക്ഷേപിക്കുകയോ കൈമാറുകയോ, അല്ലെങ്കിൽ മറ്റുള്ളവരെ ഇതിനായി പണം ഏൽപിക്കുകയോ ചെയ്യുന്നവരെല്ലാം ഇത്തരം കഠിനമായ ശിക്ഷാ നടപടികൾ നേരിടേണ്ടിവരും.




അപ്പോൾ സ്വന്തം ആവശ്യത്തിനായാലും മറ്റുള്ളവർക്ക് വേണ്ടിയാണെങ്കിൽപോലും അവർ ശിക്ഷാപരിധിക്ക് പുറത്തായിരിക്കില്ലെന്ന് ചുരുക്കം. ഏത് തരത്തിലുള്ള മയക്കുമരുന്ന്-ലഹരിവസ്തുക്കളുടെ ഉപയോഗവും ഇതിന്റെ പരിധിയിൽ ഉൾപ്പെടും.

ഇത്തരം ലഹരിവസ്തു ഉപയോഗ നിയന്ത്രണത്തിന്റെ ഭാഗമായി അബുദാബിയിലെ ഷോപ്പിങ് മാളുകളിൽ ബാധവൽക്കരണ ചിത്രങ്ങളും മറ്റും പ്രദർശിപ്പിക്കുന്നുണ്ട്. ഇതടക്കം സമീപകാലത്തായി നിരവധി ലഹരിവിരുദ്ധ ബോധവൽക്കരണ കാമ്പയിനുകൾ വിപുലമായി നടത്തുമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് അറിയിച്ചിട്ടുണ്ട്.

Similar Posts