കടക്കെണി മൂലം അടച്ചുപൂട്ടിയ യു.എ.ഇ എക്സ്ചേഞ്ച് വീണ്ടും പ്രവർത്തിക്കാൻ വഴിയൊരുങ്ങുന്നു
|ഇന്ത്യൻ വ്യവസായി ബി.ആർ. ഷെട്ടിയുടെ ഉടമസ്ഥതയിലായിരുന്ന യു.എ.ഇ എക്സ്ചേഞ്ചിൽ മലയാളികൾ അടക്കം നിരവധി പേരാണ് ജോലി ചെയ്തിരുന്നത്
യു.എ.ഇ എക്സ്ചേഞ്ച് ഏറ്റെടുക്കാൻ സെൻട്രൽ ബാങ്കിന്റെ അനുമതി. സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട സ്ഥാപനത്തിന്റെപ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഇതോടെ വഴിയൊരുങ്ങും. പുറമെ നിന്നുള്ള നിക്ഷേപ സ്ഥാപനങ്ങൾ യു.എ.ഇ എക്സ്ചേഞ്ചിൽ മുതൽമുടക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
കടക്കെണിയും സാമ്പത്തീക തിരിമറിയും മൂലം അടച്ചുപൂട്ടിയ യു.എ.ഇ എക്സ്ചേഞ്ച് ഏറ്റെടുക്കാൻ വിസ് ഫിനാൻഷ്യലിനാണ് യു.എ.ഇ സെൻട്രൽ ബാങ്ക് അനുമതി നൽകിയത്. നടപടികൾ പൂർത്തിയാക്കി പ്രവർത്തനം എത്രയും പെട്ടെ്ന് പുനരാരംഭിക്കാനാണ് പദ്ധതിയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിലാണ് യു.എ.ഇ എക്സ്ചേഞ്ച് ഏറ്റെടുക്കുമെന്ന് ഇസ്രായേൽ കമ്പനിയായി പ്രിസം അഡ്വാൻസ്ഡ് സൊല്യൂഷൻസും അബൂദബിയിലെ റോയൽ സ്ട്രാറ്റജിക് പാർട്ണേഴ്സും ചേർന്ന കൺസോർഷ്യം അറിയിച്ചത്. വിസ് ഫിനാൻഷ്യൽ എന്ന പേരിലായിരുന്നു കൺസോർഷ്യം. ഏറ്റെടുക്കാൻ സെൻട്രൽ ബാങ്കിന്റെ അനുമതിക്കായി കാത്തരിക്കുകയായിരുന്നു.
ഇന്ത്യൻ വ്യവസായി ബി.ആർ. ഷെട്ടിയുടെ ഉടമസ്ഥതയിലായിരുന്ന യു.എ.ഇ എക്സ്ചേഞ്ചിൽ മലയാളികൾ അടക്കം നിരവധി പേരാണ് ജോലി ചെയ്തിരുന്നത്. പ്രവാസികൾ നാട്ടിലേക്ക് പണം അയക്കാൻ ഏറെ ആശ്രയിച്ചിരുന്ന സ്ഥാപനമാണിത്. അടച്ചുപൂട്ടിയതോടെ നിരവധി പേർക്ക് ജോലി നഷ്ടമായിരുന്നു.