UAE
കടക്കെണി മൂലം അടച്ചുപൂട്ടിയ യു.എ.ഇ എക്‌സ്‌ചേഞ്ച് വീണ്ടും പ്രവർത്തിക്കാൻ വഴിയൊരുങ്ങുന്നു
UAE

കടക്കെണി മൂലം അടച്ചുപൂട്ടിയ യു.എ.ഇ എക്‌സ്‌ചേഞ്ച് വീണ്ടും പ്രവർത്തിക്കാൻ വഴിയൊരുങ്ങുന്നു

Web Desk
|
25 Sep 2021 6:31 PM GMT

ഇന്ത്യൻ വ്യവസായി ബി.ആർ. ഷെട്ടിയുടെ ഉടമസ്​ഥതയിലായിരുന്ന യു.എ.ഇ എക്​സ്​ചേഞ്ചിൽ മലയാളികൾ അടക്കം നിരവധി പേരാണ്​ ജോലി ചെയ്​തിരുന്നത്​

യു.എ.ഇ എക്സ്ചേഞ്ച്​ ഏറ്റെടുക്കാൻ സെൻട്രൽ ബാങ്കിന്‍റെ അനുമതി. സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട സ്​ഥാപനത്തി​ന്‍റെപ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഇതോടെ വഴിയൊരുങ്ങും. പുറമെ നിന്നുള്ള നിക്ഷേപ സ്​ഥാപനങ്ങൾ യു.എ.ഇ എക്​സ്ചേഞ്ചിൽ മുതൽമുടക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്​.

കടക്കെണിയും സാമ്പത്തീക തിരിമറിയും മൂലം അടച്ചുപൂട്ടിയ യു.എ.ഇ എക്​സ്​ചേഞ്ച്​ ഏറ്റെടുക്കാൻ വിസ്​ ഫിനാൻഷ്യലിനാണ്​ യു.എ.ഇ സെൻട്രൽ ബാങ്ക്​ അനുമതി നൽകിയത്. നടപടികൾ പൂർത്തിയാക്കി പ്രവർത്തനം എത്രയും പെട്ടെ്ന് പുനരാരംഭിക്കാനാണ്​ പദ്ധതിയെന്ന്​ കമ്പനി അധികൃതർ വ്യക്​തമാക്കി.

കഴിഞ്ഞ ഡിസംബറിലാണ്​ യു.എ.ഇ എക്​സ്​ചേഞ്ച്​ ഏറ്റെടുക്കുമെന്ന്​ ഇസ്രായേൽ കമ്പനിയായി പ്രിസം അഡ്വാൻസ്​ഡ്​ സൊല്യൂഷൻസും അബൂദബിയിലെ റോയൽ സ്​ട്രാറ്റജിക്​ പാർ​ട്​ണേഴ്​സും ചേർന്ന കൺസോർഷ്യം അറിയിച്ചത്​. വിസ്​ ഫിനാൻഷ്യൽ എന്ന പേരിലായിരുന്നു കൺസോർഷ്യം. ഏറ്റെടുക്കാൻ സെൻട്രൽ ബാങ്കി​ന്‍റെ അനുമതിക്കായി കാത്തരിക്കുകയായിരുന്നു.

ഇന്ത്യൻ വ്യവസായി ബി.ആർ. ഷെട്ടിയുടെ ഉടമസ്​ഥതയിലായിരുന്ന യു.എ.ഇ എക്​സ്​ചേഞ്ചിൽ മലയാളികൾ അടക്കം നിരവധി പേരാണ്​ ജോലി ചെയ്​തിരുന്നത്​. പ്രവാസികൾ നാട്ടിലേക്ക്​ പണം അയക്കാൻ ഏറെ ആ​ശ്രയിച്ചിരുന്ന സ്​ഥാപനമാണിത്​. അടച്ചുപൂട്ടിയതോടെ നിരവധി പേർക്ക്​ ജോലി നഷ്​ടമായിരുന്നു.

Similar Posts