UAE
ഇസ്രയേൽ പ്രഥമ വനിതയുമായി കൂടിക്കാഴ്ച നടത്തി യുഎഇ വിദേശകാര്യ മന്ത്രി
UAE

ഇസ്രയേൽ പ്രഥമ വനിതയുമായി കൂടിക്കാഴ്ച നടത്തി യുഎഇ വിദേശകാര്യ മന്ത്രി

Web Desk
|
21 Dec 2022 8:51 PM GMT

ഇരു രാജ്യങ്ങളും തമ്മിലെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഇരുവരും ചർച്ച ചെയ്തു

യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ്​ മന്ത്രി ഇസ്രയേൽ പ്രഥമ വനിത മിഷേൽ ഹെർസോഗുമായി കൂടിക്കാഴ്ച നടത്തി.

അബൂദബി എമിറേറ്റ്​സ്​ പാലസ്​ ഓഡിറ്റോറിയത്തിൽ നടന്ന ഇസ്രയേൽ ട്രൂപ്പിന്‍റെ സംഗീത പരിപാടിയിൽ പങ്കെടുത്ത ശേഷമാണ്​ ഇരുവരും കൂടിക്കാഴ്ച നടത്തിയത്​. ഇരു രാജ്യങ്ങളും തമ്മിലെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഇരുവരും ചർച്ച ചെയ്തു.


ഇസ്രായേൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയാണ്​ സംഗീത പരിപാടി ഒരുക്കിയത്​. ഗൾഫ്​ മേഖലയിൽ ആദ്യമായാണ്​ ഇവരുടെ സംഗീത പരിപാടി നടക്കുന്നത്​. കൂടിക്കാഴ്ചയിലും പരിപാടിയിലും അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാശിമി, സാംസ്‌കാരിക യുവജന വകുപ്പ് മന്ത്രി നൂറ അൽ കഅബി, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പ്​ മന്ത്രി മറിയം അൽ മുഹൈരി എന്നിവരും പ​ങ്കെടുത്തു.

Similar Posts