UAE
കോവിഡ്​ കാല പിഴകൾക്ക്​ 50 ശതമാനം ഇളവ്​ പ്രഖ്യാപിച്ച് യു.എ.ഇ
UAE

കോവിഡ്​ കാല പിഴകൾക്ക്​ 50 ശതമാനം ഇളവ്​ പ്രഖ്യാപിച്ച് യു.എ.ഇ

Web Desk
|
14 March 2023 5:55 PM GMT

നാളെ മുതൽ രണ്ട്​ മാസത്തിനുള്ളിൽ പിഴ അടക്കുന്നവർക്കാണ്​ ഇളവ്​. ആഭ്യന്തര മന്ത്രാലയം, പൊലീസ് ​എന്നിവയുടെ വെബ്​സൈറ്റോ ആപ്പോ വഴി പിഴ അടക്കാമെന്ന്​ ദുരന്ത നിവാരണ സമിതി ഓഫിസ്​ അറിയിച്ചു

യു.എ.ഇ: കോവിഡ് ​രൂക്ഷമായ കാലത്ത്​ഏ​ർപെടുത്തിയ പിഴകളിൽ 50 ശതമാനം ഇളവ്​ അനുവദിച്ച്​ യു.എ.ഇ. നാളെ മുതൽ രണ്ട്​ മാസത്തിനുള്ളിൽ പിഴ അടക്കുന്നവർക്കാണ്​ ഇളവ്​. ആഭ്യന്തര മന്ത്രാലയം, പൊലീസ് ​എന്നിവയുടെ വെബ്​സൈറ്റോ ആപ്പോ വഴി പിഴ അടക്കാമെന്ന്​ ദുരന്ത നിവാരണ സമിതി ഓഫിസ്​ അറിയിച്ചു.

കോവിഡ്​ രൂക്ഷമായ കാലത്ത്​ യു.എ.ഇയിൽ വിവിധ നിബന്ധനകൾ ഏർപെടുത്തിയിരുന്നു. കോവിഡ്​ കുറഞ്ഞപ്പോൾ ഇവ ഒഴിവാക്കുകയും ചെയ്തു. എന്നാൽ, മുൻകാലത്തെ ഫൈനുകൾ പലരും ഇനിയും അടച്ചിട്ടില്ല. ഇത്​മൂലം യാത്രകൾ പോലും മുടങ്ങുന്നവരുണ്ട്​. ഇവർക്ക്​ ഉപകാരപ്രദമാണ്​പുതിയ നിർദേശം.

മാസ്ക്​ ധരിക്കാത്തവർക്ക്​ 3000 ദിർഹമായിരുന്നു ഫൈൻ. തെറ്റായ വിവരങ്ങൾ നൽകുന്നവർക്കും കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കും 20,000 ദിർഹം ഈടാക്കുമെന്ന്​ അറിയിച്ചിരുന്നു. കൂട്ടം ചേരുന്നവർ, വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നവർ, അനുമതിയില്ലാതെ പുറത്തിറങ്ങുന്നവർ, ക്വാറന്‍റീനിൽ കഴിയാത്തവർ, രോഗം മറച്ചുവെക്കുന്നവർ, വാഹനത്തിൽ കൂടുതൽ ആളെ കയറ്റുന്നവർ, പി.സി.ആർപരിശോധന നടത്താത്തവർ തുടങ്ങിയ കേസുകൾക്ക്​ വൻ തുക ഫൈൻ അടക്കേണ്ടി വന്നിരുന്നു..

Similar Posts