UAE
മൂന്ന്​ പതിറ്റാണ്ടിന്​ ശേഷം വീണ്ടും യു.എൻ രക്ഷാസമിതിയിൽ അംഗത്വം നേടി യു.എ.ഇ
UAE

മൂന്ന്​ പതിറ്റാണ്ടിന്​ ശേഷം വീണ്ടും യു.എൻ രക്ഷാസമിതിയിൽ അംഗത്വം നേടി യു.എ.ഇ

Web Desk
|
11 Jun 2021 7:35 PM GMT

ഏഷ്യാ - പസിഫിക്​ മേഖലയെ പ്രതിനിധീകരിച്ച്​ അടുത്ത വർഷം ജനുവരി മുതലാണ്​ യു.എ.ഇക്ക്​ സ്​ഥാനം ലഭിക്കുക

യു.എൻ രക്ഷാസമിതിയിൽ മൂന്ന്​ പതിറ്റാണ്ടിന്​ ശേഷം വീണ്ടും താൽകാലിക അംഗത്വം നേടി യു.എ.ഇ. 2022-23 വർഷത്തേക്കാണ്​ യു.എ.ഇ അടക്കം അഞ്ച്​ രാജ്യങ്ങളെ വോട്ടെടുപ്പിലൂടെ യു.എൻ പൊതുസഭ തെരഞ്ഞെടുത്തത്​. വോട്ടെടുപ്പിൽ 190ൽ 179 വോട്ടുകൾ ഇമാറാത്ത്​ നേടി.

1986-87 കാലത്താണ്​ സുപ്രധാനമായ പദവി മുമ്പ്​ യു.എ.ഇ വഹിച്ചത്​. രഹസ്യ ബാലറ്റിലൂടെ നടന്ന തെരഞ്ഞെടുപ്പിൽ വലിയ വോട്ടുനേടി വിജയിക്കാനായത്​ രാജ്യത്തി​െൻറ നയതന്ത്ര വിജയമായാണ്​ കണക്കാക്കുന്നത്​. രക്ഷാസമിതി അംഗത്വം യു.എ.ഇയുടെ അന്താരാഷ്​ട്ര തലത്തിലെ സ്​ഥാനവും വികസന മോഡലിന്​ ലഭിച്ച അംഗീകാരവും പ്രതിഫലിപ്പിക്കുന്നതാണെന്ന്​ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ട്വിറ്ററിൽ പ്രതികരിച്ചു.

രക്ഷാ സമിതിയിൽ സജീവവും ക്രിയാത്മകവുമായ ഇടപെടുലകൾ നടത്തുമെന്നും ശൈഖ്​ മുഹമ്മദ് വ്യക്​തമാക്കി. നേട്ടത്തിന്​ പിന്നിൽ പ്രവർത്തിച്ച വിദേശകാര്യ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിന സിയാദി​െൻറ നേതൃത്വത്തിലെ നയതന്ത്രസംഘത്തെ അ​ദ്ദേഹം അഭിനന്ദിച്ചു. പൊതുസഭയിൽ വോ​ട്ടെടുപ്പിന്​ മുമ്പായി സംസാരിച്ച യു.എന്നിലെ അംബാസിഡർ ലാന നസീബ, യു.എ.ഇക്ക്​ ലോകത്തിന്​ ധാരാളം സംഭാവനകളർപ്പിക്കാനു​ണ്ടെന്ന പ്രതീക്ഷ പങ്കുവെച്ചു. ചലനാത്മകവും ദീർഘവീക്ഷണവുമുള്ള ഒരു രാജ്യമാണ് തങ്ങളുടേതെന്നും അവര്‍ പറഞ്ഞു​.

ഏഷ്യാ - പസിഫിക്​ മേഖലയെ പ്രതിനിധീകരിച്ച്​ അടുത്ത വർഷം ജനുവരി മുതലാണ്​ യു.എ.ഇക്ക്​ സ്​ഥാനം ലഭിക്കുക. നിലവിൽ തുനീഷ്യയാണ്​ ഈ മേഖലയിലെ പ്രതിനിധി. ഓരോ വർഷവും അഞ്ച്​ രാജ്യങ്ങൾ വീതമാണ്​ സമിതിയിലെ താൽകാലിക അംഗത്വത്തിലേക്ക്​ വരുന്നത്​. യു.എ.ഇക്കൊപ്പം അൽബേനിയ, ബ്രസീൽ, ഗാബോൺ, ഘാന എന്നീ രാജ്യങ്ങളാണ്​ പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്​. ആകെ അഞ്ച്​ സ്​ഥാരാംഗങ്ങളും 10താൽകാലിക അംഗങ്ങളും ചേർന്നതാണ്​ രക്ഷാസമിതി. യു.എസ്​, ബ്രിട്ടൻ, ഫ്രാൻസ്​, ചൈന, റഷ്യ എന്നിവയാണ്​ സ്​ഥിരാംഗങ്ങൾ. നിലവിൽ ഇന്ത്യയും താൽകാലിക അംഗമാണ്​.

Similar Posts