![മഴക്കെടുതിയിൽ പെട്ട ഫുജൈറയിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ യു.എ.ഇ സൈന്യവും മഴക്കെടുതിയിൽ പെട്ട ഫുജൈറയിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ യു.എ.ഇ സൈന്യവും](https://www.mediaoneonline.com/h-upload/2022/07/28/1309214-uae-flood-fujairah-flood1200x630xt.webp)
മഴക്കെടുതിയിൽ പെട്ട ഫുജൈറയിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ യു.എ.ഇ സൈന്യവും
![](/images/authorplaceholder.jpg?type=1&v=2)
യു.എ.ഇയുടെ പല ഭാഗങ്ങളിലും ഇന്നലെ കനത്ത മഴ ലഭിച്ചപ്പോൾ, അതിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച എമിറേറ്റുകളിലൊന്നാണ് ഫുജൈറ. ഇവിടെ പല വ്യാപാര സ്ഥാപനങ്ങളിലും താമസസ്ഥലങ്ങളിലും ഇന്നലെ വെള്ളം കയറുകയും വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങുകയും ചെയ്തിരുന്നു.
![](https://www.mediaoneonline.com/h-upload/2022/07/28/1309215-rain1824308cfb6original-ratio.webp)
എമിറേറ്റിൽ വ്യാപകമായി വെള്ളം കയറിയതോടെ യു.എ.ഇ സൈന്യം തന്നെ നേരിട്ടിറങ്ങി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന ദൃശ്യങ്ങളാണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒറ്റപ്പെട്ടുപോയ ചിലരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റാൻ യു.എ.ഇ സൈനിക ഉദ്യോഗസ്ഥർ ശ്രമിക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
![](https://www.mediaoneonline.com/h-upload/2022/07/28/1309217-sheikh-mohammed-orders-to-send-emergency-teams-to-rain-affected-fujairah-and-eastern-region182411b0038medium.webp)
കനത്ത മഴയെത്തുടർന്ന് യു.എ.ഇയുടെ കിഴക്കൻ ഭാഗങ്ങളിലാണ് ഇന്നലെ വെള്ളപ്പൊക്കമുണ്ടായത്. സംഭവത്തിൽ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തിരുന്നു.
![](https://www.mediaoneonline.com/h-upload/2022/07/28/1309218-download-1.webp)
വെള്ളപ്പൊക്കം ബാധിച്ച ഫുജൈറയെയും കിഴക്കൻ പ്രദേശങ്ങളെയും സഹായിക്കാനായി സമീപത്തെ എല്ലാ എമിറേറ്റുകളിൽനിന്നും രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംഘങ്ങളെ അയക്കണമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഭ്യന്തര മന്ത്രാലയത്തോട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.