UAE
![യു.എ.ഇ ദേശീയദിനാഘോഷം; ഫുജൈറയിൽ ട്രാഫിക് പിഴയിൽ 50% ഇളവ് യു.എ.ഇ ദേശീയദിനാഘോഷം; ഫുജൈറയിൽ ട്രാഫിക് പിഴയിൽ 50% ഇളവ്](https://www.mediaoneonline.com/h-upload/2022/11/22/1333734-sharjah-traffic-fines-a-28-04-1-1024x640.webp)
UAE
യു.എ.ഇ ദേശീയദിനാഘോഷം; ഫുജൈറയിൽ ട്രാഫിക് പിഴയിൽ 50% ഇളവ്
![](/images/authorplaceholder.jpg?type=1&v=2)
22 Nov 2022 4:47 AM GMT
അജ്മാൻ, ഉമ്മുൽഖുവൈൻ എമിറേറ്റുകളും ഇളവ് പ്രഖ്യാപിച്ചിരുന്നു
യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഫുജൈറ എമിറേറ്റും ട്രാഫിക് പിഴകളിൽ 50% ഇളവ് ഇളവ് പ്രഖ്യാപിച്ചു. നവംബർ 26ന് മുൻപ് ചുമത്തിയ പിഴകൾക്കാണ് ഇളവ് ലഭിക്കുക. നവംബർ 29 മുതൽ രണ്ട് മാസം വരെ ആനുകൂല്യം പ്രയോജനപ്പെടുത്താം.
എന്നാൽ, ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. നേരത്തേ അജ്മാൻ, ഉമ്മുൽഖുവൈൻ തുടങ്ങിയ എമിറേറ്റുകളും പിഴകളിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു.