UAE
fuel prices reduced in uae
UAE

യു.എ.ഇയിൽ ഇന്ധനവില കുറച്ചു; നാളെ മുതൽ പുതിയ നിരക്ക്

Web Desk
|
30 Nov 2023 11:06 AM GMT

പെട്രോൾ ലിറ്ററിന് എട്ട്‌ ഫിൽസ് വരെയും ഡീസൽ ലിറ്ററിന് 23 ഫിൽസ് വരെയും കുറയും.

യു.എ.ഇയിൽ നാളെ മുതൽ ഇന്ധനവില കുറയും. പെട്രോൾ ലിറ്ററിന് എട്ട്‌ ഫിൽസ് വരെയും ഡീസൽ ലിറ്ററിന് 23 ഫിൽസ് വരെയും കുറയും. ഇപ്ലസ് പെട്രോളിനാണ് എട്ട് ഫിൽസ് കുറയുക. സ്പെഷ്യൽ, സൂപ്പർ പെട്രോളുകൾക്ക് ലിറ്ററിന് ഏഴ് ഫിൽസാണ് കുറയുന്നത്.

സൂപ്പർ പെട്രോളിന്റെ വില 3.30 ദിർഹത്തിൽ നിന്ന് 2.96 ദിർഹമായി കുറച്ചു. സ്പെഷ്യൽ പെട്രോളിന് 2.92 ദിർഹത്തിന് പകരം ഡിസംബറിൽ 2.85 ദിർഹം നൽകിയാൽ മതി. ഇപ്ലസിന്റെ നിരക്ക് 2.85 ദിർഹത്തിൽ നിന്ന് 2.77 ദിർഹമായി കുറച്ചു. ഡീസലിന് 23 ഫിൽസ് കുറയുമ്പോൾ 3.42 ദിർഹം എന്ന നിരക്ക് 3.19 ദിർഹമായി കുറയും. ഇന്ധനവില നിർണയ സമിതിയാണ് ഡിസംബർ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയെ അടിസ്ഥാനമാക്കിയാണ് സമിതി ആഭ്യന്തര വിപണിയിലെ ഇന്ധനിരക്ക് നിശ്ചയിക്കുന്നത്.

Related Tags :
Similar Posts