യു എ ഇ പാർലമെന്റ് തെരഞ്ഞെടുപ്പ്; പത്രികാ സമർപ്പണം നാളെ മുതൽ
|വോട്ടർപട്ടികയിൽ പേരുള്ള യു എ ഇ സ്വദേശികൾക്ക് മാത്രമേ നാമനിർദേശപത്രിക സമർപ്പിക്കാനാവൂ
ദുബൈ: യുഎഇ പാർലമെന്റായ ഫെഡറൽ നാഷണൽ കൗൺസിൽ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണം നാളെ തുടങ്ങും. ഈ മാസം 18 വരെ പത്രിക സമർപ്പിക്കാൻ സമയമുണ്ടാകും.
ഒക്ടോബറിലാണ് യു എ ഇയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാളെ രാവിലെ എട്ട് മുതൽ ആഗസ്റ്റ് 18 ഉച്ചയ്ക്ക് 12 വരെയാണ് നാമ നിർദ്ദേശ പത്രിക സമർപ്പിക്കാൻ അവസരം. വോട്ടർപട്ടികയിൽ പേരുള്ള യു എ ഇ സ്വദേശികൾക്ക് മാത്രമേ നാമനിർദേശപത്രിക സമർപ്പിക്കാനാവൂ.
ഇലക്ഷൻ കമ്മിറ്റിയുടെവെബ്സൈറ്റ് വഴിയും ഓഫ് ലൈൻ ആയും അപേക്ഷ സമർപ്പിക്കാം. ദുബൈ വേൾഡ് ട്രേഡ് സെന്റർ ഉൾപ്പെടെ നാമനിർദേശ പത്രിക സ്വീകരിക്കാൻ പ്രത്യേക കേന്ദ്രങ്ങളുണ്ടാകും. സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക ആഗസ്റ്റ് 25 ന് പ്രസിദ്ധീകരിക്കും. അന്തിമപട്ടിക സെപ്തംബർ രണ്ടിന് പുറത്തുവിടും.
നാൽപതംഗ ഫെഡറൽ കൗൺസിലെ 20 പേരെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുക.. ബാക്കി 20 അംഗങ്ങളെ വിവിധ എമിറേറ്റുകളിലെ ഭരണകർത്താക്കൾ നാമനിർദ്ദേശം ചെയ്യും.