ഗസ്സ ജനതക്ക് കൈത്താങ്ങുമായി യു.എ.ഇ കപ്പൽ
|ഫുജൈറയിൽ നിന്ന് പുറപ്പെട്ട കപ്പൽ ഈജിപ്തിലെ അൽ അരിഷ് നഗരത്തിൽ നങ്കൂരമിട്ടു
യു.എ.ഇ: ഗസ്സയിലെ ജനതക്ക് ആശ്വാസം പകരാൻ ഭക്ഷ്യധാന്യം ഉൾപ്പെടെ നിരവധി ജീവകാരുണ്യ ഉൽപന്നങ്ങളുമായി യു.എ.ഇ കപ്പൽ. ഫുജൈറയിൽ നിന്ന് പുറപ്പെട്ട കപ്പൽ ഈജിപ്തിലെ അൽ അരിഷ് നഗരത്തിൽ നങ്കൂരമിട്ടു. മൊത്തം 4,016 ടൺ ഉൽപന്നങ്ങളാണ് കപ്പലിലുള്ളത്. രണ്ടര മാസത്തോളമായി തുടരുന്ന യുദ്ധത്തെ തുടർന്ന് ദുരിതത്തിലായ ഗസ്സ നിവാസികൾക്ക് കൂടുതൽ സഹായം ഉറപ്പാക്കാനുള്ള നീക്കത്തിന്‍റെ ഭാഗം കൂടിയാണിത്.
420 ടൺ താൽക്കാലിക പാർപ്പിട സൗകര്യങ്ങളും 131 ടൺ വൈദ്യ സഹായവും കൈമാറിയത് ഖലീഫാ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷനാണ്. സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ചാരിറ്റബ്ൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനും ഇതിൽ കൈകോർത്തു.റഫ അതിർത്തി മുഖേന ഉൽപന്നങ്ങൾ എത്രയും വേഗം ഗസ്സയിൽ എത്തിക്കാനുള്ള നടപടിയാണ്പുരോഗമിക്കുന്നത്.
ഗാലൻറ് നൈറ്റ് മൂന്ന് എന്ന പേരിൽ ഗസ്സക്ക് സാന്ത്വനം പകരാൻ വിപുലമായ ജീവകാരുണ്യ പദധതികൾക്കാണ് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നേരത്തെ ഉത്തരവിട്ടത്. കുടിവെള്ള വിതരണം ഉൾപ്പെടെ നിരവധി പദ്ധതികളും ഇതിെൻറ ഭാഗമായി യു.എ.ഇ ഗസ്സയിൽ നടപ്പാക്കി വരികയാണ്. ഈ മാസം മാത്രം ഏതാണ്ട് എണ്ണായിരത്തോളം ടൺ ജീവകാരുണ്യ ഉൽപന്നങ്ങളാണ് യു.എ.ഇ മുൻകൈയെടുത്ത് ഗസ്സയിൽ എത്തിച്ചത്.