UAE
UAE
യു.എ.ഇ ടാക്‌സ് റെഡിൻസി രേഖ; ചട്ടങ്ങൾ നിലവിൽ വന്നു
|2 March 2023 4:44 AM GMT
മറ്റു രാജ്യങ്ങളിൽ നികുതിയിളവിന് സഹായകമാകും
യു.എ.ഇയിൽ ടാക്‌സ് റെസിഡൻസി ചട്ടങ്ങൾ ഇന്നലെ മുതൽ നിലവിൽ വന്നതായി യു.എ.ഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. രാജ്യത്ത് താമസിക്കുന്നവർക്കും നിയമപരമായി അസ്ഥിത്വമുള്ളവർക്കും തങ്ങൾ യു.എ.ഇയിൽ നികുതി നൽകുന്നവരാണെന്ന് തെളിയിക്കുന്ന ടാക്‌സ് റെസിഡൻസി രേഖകൾ നൽകാൻ കഴിഞ്ഞവർഷമാണ് മന്ത്രിസഭ തീരുമാനമെടുത്തത്.
യു.എ.ഇയുമായി ഇരട്ടനികുതി ഒഴിവാക്കൽ കരാർ ഒപ്പിട്ട രാജ്യങ്ങളിൽ ബിസിനസുള്ളവർക്ക് നികുതിയിളവ് ലഭിക്കുന്നതിന് ടാക്‌സ് റെസിഡൻസി രേഖകൾ സഹായിക്കും. വിവിധ രാജ്യങ്ങളിലെ നിയമത്തിന് അനുസരിച്ച് 90 ദിവസം യു.എ.ഇയിൽ തങ്ങുന്നവർക്കും 183 ദിവസം താമസിക്കുന്നവർക്കും ഈ രേഖ ലഭിക്കും.