UAE
യു.എ.ഇ പൗരന്മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍  യു.കെയിലേക്ക് പറക്കാം, വിസയില്ലാതെ തന്നെ
UAE

യു.എ.ഇ പൗരന്മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ യു.കെയിലേക്ക് പറക്കാം, വിസയില്ലാതെ തന്നെ

Web Desk
|
28 Jun 2022 6:28 AM GMT

2023ഓടെ യു.കെ നടപ്പിലാക്കാനിരിക്കുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇടിഎ) സ്‌കീമിന് കീഴിലാണ് ഈ സൗകര്യം ഒരുങ്ങുന്നത്

യു.എ.ഇ പൗരന്മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ യു.കെയിലേക്ക് യാത്ര ചെയ്യാന്‍ വിസ വേണ്ടിവരില്ല. യു.കെയിലെ യു.എ.ഇ അംബാസഡര്‍ മന്‍സൂര്‍ അബുല്‍ഹൂള്‍ ആണ് ഈ യു.എ.ഇ സ്വദേശികള്‍ക്ക് ഏറെ സന്തോഷം പകരുന്ന ഈ വിവരം പുറത്തുവിട്ടത്.

2023ഓടെ യുണൈറ്റഡ് കിങ്ഡം നടപ്പിലാക്കാനിരിക്കുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇടിഎ) സ്‌കീമിന് കീഴില്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്ന ആദ്യ രാജ്യങ്ങളിലൊന്നായിരിക്കും യു.എ.ഇ.

യു.എ.ഇ പൗരന്മാര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ കുറയ്ക്കുകയെന്നത് തന്റെ മുന്‍ഗണാ വിഷയമാണ്, യുകെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ക്ക് ഇപ്പോള്‍ കൂടുതല്‍ എളുപ്പത്തില്‍ യാത്രാ സൗകര്യമൊരുക്കി നല്‍കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അബുല്‍ഹൂള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. യുകെ സര്‍ക്കാരിനും യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്റെ അശ്രാന്ത പരിശ്രമത്തിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

യു.എ.ഇയെ കൂടാതെ, മറ്റ് ജി.സി.സി രാജ്യങ്ങളും ഇടിഎ പദ്ധതിയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വര്‍ഷമാദ്യം പുറത്തുവന്ന ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍, ആഗോളതലത്തില്‍ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ 15ാം സ്ഥാനവും അറബ് ലോകത്ത് ഒന്നാം സ്ഥാനവും യു.എ.ഇ പാസ്പോര്‍ട്ട് നേടിയിരുന്നു. ഇത് യു.എ.ഇ പൗരന്മാര്‍ക്ക് വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രാ നടപടികള്‍ എളുപ്പത്തിലാക്കാന്‍ സഹായകരമാകുന്നുണ്ട്.

Similar Posts