UAE
ഫലസ്തീനികൾക്ക് കൂടുതൽ സഹായവുമായി യു.എ.ഇ; ഗസ്സ മുനമ്പിലെത്തിയത് 14 ട്രക്കുകൾ
UAE

ഫലസ്തീനികൾക്ക് കൂടുതൽ സഹായവുമായി യു.എ.ഇ; ഗസ്സ മുനമ്പിലെത്തിയത് 14 ട്രക്കുകൾ

Web Desk
|
21 Feb 2024 6:17 PM GMT

ടെന്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവ ഉൾപ്പെടെ 300 ടൺ വസ്തുക്കളാണ്​ ട്രക്കുകളിലുള്ളത്.

ദുബൈ: ഇസ്രായേൽ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്കായി കൂടുതൽ സഹായവുമായി യു.എ.ഇ. സഹായവസ്തുക്കളുമായി 14 ട്രക്കുകളാണ്​ കഴിഞ്ഞ ദിവസം ഗസ്സ മുനമ്പിലേക്ക് പ്രവേശിച്ചത്​. ഗസ്സയിൽ യു.എ.ഇ ഏർപ്പെടുത്തിയ ഫീൽഡ്​ ആശുപത്രി വിപുലീകരിക്കുകയും ചെയ്​തു.

ഈജിപ്തിലെ റഫ അതിർത്തി വഴിയാണ്​ ട്രക്കുകൾ ഗസ്സ മുനമ്പിലെത്തിയത്​​. ഫലസ്തീനികളെ സഹായിക്കുന്നതിനായി യു.എ.ഇ പ്രസിഡന്റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ പ്രഖ്യാപിച്ച മാനുഷിക സഹായ സംരംഭമായ 'ഗാലന്‍റ്​ നൈറ്റ്​ 3 യുടെ മേൽനോട്ടത്തിലാണ്​ സഹായം​. ടെന്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവ ഉൾപ്പെടെ 300 ടൺ വസ്തുക്കളാണ്​ 14 ട്രക്കുകളിലായുള്ളത്​.

ഫെബ്രുവരി 18 വരെ 15,755 ടൺ സഹായ വസ്തുക്കൾ യു.എ.ഇ ഫലസ്തീന്​ കൈമാറിക്കഴിഞ്ഞു​. 163 കാർഗോ വിമാനങ്ങൾ, രണ്ട്​ ചരക്ക്​ കപ്പലുകൾ, 476 ട്രക്കുകൾ എന്നിവയിലാണ്​ സഹായ വസ്തുക്കൾ എത്തിച്ചത്​. കൂടാതെ ഗസ്സ മുനമ്പിൽ നിർമിച്ച ഫീൽഡ്​ ആശുപത്രിയിൽ ചികിത്സ ലഭിച്ച ഫലസ്തീനികളുടെ എണ്ണം 5,123 ആയി. ഫലസ്തീനികൾക്ക്​ കുടിവെള്ളമെത്തിക്കാനായി പ്രതിദിനം 1.2 ദശലക്ഷം ഗാലൻ സംഭരണ ശേഷിയുള്ള ആറ്​ ഉപ്പുജല ശുദ്ധീകരണ കേന്ദ്രവും യു.എ.ഇ നിർമിച്ചിരുന്നു. ഗസ്സക്കു വേണ്ടി കൂടുതൽ സഹായം ഉറപ്പാക്കാനുള്ള നീക്കം ഊർജിതമായി തുടരുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു.

Similar Posts