UAE
UAE News-Kahramanmaras earthquake

ഭൂകമ്പത്തിൽ കുടുങ്ങിയവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം

UAE

തുർക്കിയിലെ ഭൂകമ്പ ബാധിത മേഖലയിൽ യു.എ.ഇയുടെ ഫീൽഡ്​ ആശുപത്രി പ്രവര്‍ത്തനം സജീവം

Web Desk
|
11 Feb 2023 6:58 PM GMT

രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി യു.എ.ഇ പ്രഖ്യാപിച്ച ഓപറേഷൻ ഗാലന്‍റ്​നൈറ്റ്​ -2 വിനോട് അനുബന്ധിച്ചാണ് ആശുപത്രി ഒരുക്കിയത്

ദുബൈ: തുർക്കിയിലെ ഭൂകമ്പ ബാധിത മേഖലയിൽ യു.എ.ഇയുടെ ഫീൽഡ്​ ആശുപത്രി സജീവ പ്രവർത്തനം നടത്തുന്നു. രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി യു.എ.ഇ പ്രഖ്യാപിച്ച ഓപറേഷൻ ഗാലന്‍റ്​നൈറ്റ്​ -2 വിനോട് അനുബന്ധിച്ചാണ് ആശുപത്രി ഒരുക്കിയത്. തുർക്കിയിലെ ഗാസിയാന്‍റപ്പിലാണ് ​ആശുപത്രി.

അത്യാഹിതവിഭാഗം, ഓപറേഷൻ മുറി, ഐ.സി.യു, സി.ടി സ്കാൻ, അണുനശീകരണസംവിധാനം എന്നിവ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്​. ഗുരുതരമായി പരിക്കേറ്റവർക്കും അടിയന്തര ചികിത്സ നൽകാനുള്ള സംവിധാനമാണിവിടെയുള്ളത്​. അടുത്ത ഘട്ടമായി ലാബോറട്ടറി, എക്സ്റേ, ഫാർമസി, ദന്തവിഭാഗം, ഒ.പി, ഇൻപേഷ്യ​ന്‍റ്​വാർഡ്​എന്നിവ സജ്ജീകരിക്കും.

ആശുപത്രിയുടെ ശേഷി 50 ബെഡ്​ ആയി ഉയർത്തും. 15 ഡോക്​ർ, 60 നഴ്​സ്​, കൂടുതൽ ചികിത്സ ഉപകരണങ്ങൾ, ടെക്നീഷ്യൻമാർ എന്നിവയും വരും ദിവസങ്ങളിൽ എത്തിക്കും.

Watch Video Report

Related Tags :
Similar Posts