UAE
UAEs first SAR satellite in orbit
UAE

യുഎഇയുടെ ആദ്യ എസ്.എ.ആർ ഉപഗ്രഹം ഭ്രമണപഥത്തിൽ

Web Desk
|
17 Aug 2024 5:43 PM GMT

രാത്രിയും പകലും വ്യക്തമായ ചിത്രങ്ങൾ പകർത്തും

ദുബൈ: യുഎഇയുടെ ആദ്യ എസ്.എ.ആർ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തി. കാലിഫോർണിയയിലെ വാൻഡൻബെർഗ് ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് സ്‌പേസ് എക്‌സ് റോക്കറ്റിലാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചത്.

ഭൂമിയിൽ നിന്ന് ഏറ്റവു അടുത്ത ഓർബിറ്റിൽ കറങ്ങുന്ന ഈ ഉപഗ്രഹത്തിന് രാത്രിയും പകലും ഭൂമിയുടെ മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുമെന്നതാണ് പ്രത്യേകത. എല്ലാ കാലാവസ്ഥയിലും ഇതിന് ചിത്രങ്ങൾ പകർത്താനാകും. ഭൗമോപരിതലത്തെ കൃത്യമായി പകർത്താൻ സാധിക്കുന്ന സെൻസിങ് സംവിധാനം ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. യു.എ.ഇക്കും കമ്പനികൾക്കും വളരെ സുപ്രധാന നാഴികക്കല്ലാണ് ഉപഗ്ര വിക്ഷേപണമെന്ന് അധികൃതർ പറഞ്ഞു.

അബൂദബി കമ്പനികളായ ബയാനാത്ത്, യാസാത്ത് എന്നിവയാണ് വിക്ഷേപണത്തിന് നേതൃത്വം നൽകിയത്. യൂറോപ്യൻ കമ്പനിയായ ഐ.സി.ഇ.വൈ.ഇയുമായി സഹകരിച്ചാണ് ഇരു കമ്പനികളും സാറ്റലൈറ്റ് വികസിപ്പിച്ചത്. വിക്ഷേപണത്തിന് ശേഷം ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്ററിൽ നിന്ന് തന്നെ ഉപഗ്രഹത്തെ നിയന്ത്രിക്കാനും കഴിയുമെന്നത് പ്രത്യേകതയാണ്. നാനോ സാറ്റലൈറ്റുകളടക്കം അഞ്ച് കൃത്രിമ ഉപഗ്രഹങ്ങൾ യു.എ.ഇ നേരത്തേ വിക്ഷേപിച്ചിട്ടുണ്ട്.

Similar Posts